വൻ ചതി: വര്‍ഷങ്ങളുടെ കാത്തിരിപ്പ്, ഒടുവില്‍ ജനിച്ചത് മറ്റാരുടെയോ കുഞ്ഞുങ്ങള്‍; ഐവിഎഫ് ചികിത്സയില്‍ ഗുരുതര വീഴ്ച അന്വേഷണം,

ഗുരുഗ്രാം: വർഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞുണ്ടായ ദമ്പതികള്‍ക്ക് തലവേദനയായി ഡിഎൻഎ ഫലം.

തങ്ങള്‍ക്ക് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് യാതൊരുവിധ രക്തബന്ധവുമില്ലെന്നാണ് ഡിഎൻഎ പരിശോധനയിലൂടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

ചികിത്സയ്ക്ക് പിന്നാലെ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം കുട്ടികളിലൊരാള്‍ നേരിട്ട ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ഡോക്ടർമാർ ഡിഎൻഎ പരിശോധന നടത്തുവാൻ നിർദ്ദേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ജനിതകവുമായി .യാതൊരു ബന്ധവുമില്ലെന്ന് തെളിയുകയായിരുന്നു.

ഐവിഎഫ് കേന്ദ്രത്തില്‍ വച്ച്‌ മറ്റൊരു ദമ്പതികളുടെ ഭ്രൂണം മാറി നിക്ഷേപിച്ചതാകാം അല്ലെങ്കില്‍ പ്രസവത്തിന് ശേഷം കുട്ടികള്‍ മാറിപ്പോയതാകാം എന്നാണ് കുടുംബം ആരോപിക്കുന്നത്.

സ്വന്തം കുട്ടികള്‍ വേണമെന്ന ആഗ്രഹത്തോടെയാണ് തങ്ങള്‍ അവിടെപ്പോയതെന്നും യഥാർത്ഥ കുട്ടികള്‍ എവിടെയാണെന്നുമാണ് മാതാപിതാക്കള്‍ ചോദിക്കുമന്നത്. സംഭവത്തെക്കുറിച്ച്‌ വിശദീകരണം തേടിയും മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടും ഐവിഎഫ് കേന്ദ്രത്തെ നിരന്തരം സമീപിച്ചെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ദമ്പതികള്‍ ആരോപിച്ചു.

സംഭവത്തില്‍ കേസെടുക്കാൻ പൊലീസ് മൂന്ന് മാസത്തോളം വൈകിച്ചതിനെ തുടർന്ന് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഐവിഎഫ് കേന്ദ്രത്തില്‍ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ പിടിച്ചെടുക്കാൻ ജൂണ്‍ അഞ്ചിന് കോടതി പൊലീസിന് നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. നിലവില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !