പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ഭര്‍ത്താവ്; മനംനൊന്ത് ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി അറസ്റ്റ്,

ഹൈദരാബാദ്: ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക-ശാരീരിക പീഡനത്തില്‍ മനംനൊന്ത് അഞ്ചുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കി

തെലങ്കാനയിലെ മേദക് ജില്ലയിലെ ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത(23)യാണ് മരിച്ചത്. സംഭവത്തില്‍ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ഗർഭിണിയായി. എന്നാല്‍, ഭാര്യയുടെ ഗർഭത്തില്‍ അഭിലാഷ് സംശയമുന്നയിച്ചു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഉപദ്രവിച്ചതായും കുടുംബത്തിൻ്റെ പരാതിയില്‍ പറയുന്നു.

ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂണ്‍ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാല്‍, ഇതിനിടെ അഭിലാഷും അമ്മയും സുഷ്മിതയുമായി വഴക്കിട്ടു. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.

തർക്കം രൂക്ഷമായതോടെ ബന്ധുക്കളും മുതിർന്നവരും ഇടപെട്ടാണ് പ്രശ്നം താത്കാലികമായി സംസാരിച്ച്‌ പരിഹരിച്ചത്. എന്നാല്‍, ഇതിനുശേഷവും ഭർത്താവിന്റെ ഉപദ്രവം തുടർന്നെന്നും ഇക്കാരണത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും സുഷ്മിതയുടെ അമ്മ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !