നെടുങ്കണ്ടം: ഇടുക്കിയിൽ ലഹരിക്കായി കാൻസർ ബാധിതർക്ക് നൽകുന്ന തീവ്ര വേദനസംഹാരി ഗുളികകൾ കുത്തിവെച്ച് ഉപയോഗിച്ച മൂന്ന് യുവാക്കൾ പിടിയിലായി.
ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ വലയിലായത്. നെടുങ്കണ്ടം പുതുകിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ്, ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചുകഴിഞ്ഞ രാത്രി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഫ്രാൻസിസും അൻസലും നിൽക്കുന്നത് കണ്ട് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവർ കൈവശം വെച്ചിരുന്ന കവറിൽ നിന്ന് ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പാക്കറ്റുകളും, കപ്പളത്തിന്റെ (പപ്പായ) തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്കീ
മോതെറാപ്പിക്ക് ശേഷം കാൻസർ രോഗികൾക്ക് വേദന കുറയ്ക്കാൻ നൽകുന്ന 'ടാപെന്റാഡോൾ 100 മില്ലിഗ്രാം' എന്ന ഗുളികകളാണ് ഇവർ ലഹരിക്കായി ഉപയോഗിച്ചിരുന്നത്. ഈ ഗുളികകൾ വിവിധ രീതികളിൽ വെള്ളത്തിൽ ലയിപ്പിച്ച ശേഷം വേദന കുറഞ്ഞ ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകൾ ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു ഇവരുടെ രീതി. പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിയിൽ കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് പുകച്ച് വലിക്കുന്ന പ്രത്യേക രീതിയും ഇവർ ഉപയോഗിച്ചിരുന്നു. വേദനസംഹാരി കുത്തിവെച്ച ശേഷം ഈ രീതിയിൽ കഞ്ചാവ് ഉപയോഗിച്ചാൽ രണ്ടു ദിവസത്തോളം കടുത്ത ലഹരി ലഭിക്കുമെന്നാണ് യുവാക്കൾ പൊലീസിനോട് സമ്മതിച്ചത്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.