പ്രകൃതിദത്ത പ്രതിഭാസമായ സൂപ്പര്‍ എല്‍ നിനോ' എത്തുന്നു: 25 കോടിയിലധികം ജനങ്ങള്‍ തീരും., എന്തും സംഭവിക്കാം മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍,,

പ്രകൃതിദത്ത പ്രതിഭാസമായ സൂപ്പര്‍ എല്‍ നിനോ' എത്തുന്നു: 25 കോടിയിലധികം ജനങ്ങള്‍ തീരും., എന്തും സംഭവിക്കാം മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍,,

ന്യൂഡൽഹി:ആഗോള കാലാവസ്ഥയെയാകെ തലകീഴായി മറിക്കാന്‍ ശേഷിയുള്ള 'എല്‍ നിനോ' (El Nino) പ്രതിഭാസം വീണ്ടും സജീവമായിരിക്കുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടുപിടിക്കുന്നതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാസങ്ങളോളം വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഒരു പ്രകൃതിദത്ത പ്രതിഭാസമാണിത്. 

സമുദ്രത്തിലെ താപനില ഇപ്പോള്‍ എല്‍ നിനോ സജീവമാകുന്ന ഘട്ടത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞെന്നും ഇത് അടുത്ത വര്‍ഷം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കുറഞ്ഞത് +0.9°F എങ്കിലും ഉയര്‍ന്നതായും വരും മാസങ്ങളിലും ഇത് തുടരുമെന്നും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) കണ്ടെത്തിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ഇത് 'ഗോഡ്സില്ല' അല്ലെങ്കില്‍ 'സൂപ്പര്‍ എല്‍ നിനോ' ആയി മാറുമോ എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രധാന ഭയം. സമുദ്രോപരിതല താപനില സാധാരണയേക്കാള്‍ 3.6°F Hm അതില്‍ കൂടുതലോ ഉയരുന്ന അതീവ ഗുരുതരമായ അവസ്ഥയാണിത്. 

വരും മാസങ്ങളില്‍ എല്‍ നിനോ 'അതിശക്തമായി' മാറാന്‍ 63 ശതമാനം സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു. 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങളിലൊന്നായിരിക്കും ഇതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ലോകമെമ്പാടും കടുത്ത വരള്‍ച്ചയ്ക്കും വിളനാശത്തിനും കാരണമാവുകയും അഞ്ചുകോടിയിലധികം ആളുകളുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത 1877-ലെ ചരിത്രത്തിലെ ഏറ്റവും മാരകമായ എല്‍ നിനോ പ്രതിഭാസത്തിന് സമാനമായിരിക്കുമോ ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആശങ്ക. 

അന്ന് പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടായ ചെറിയൊരു വര്‍ദ്ധനവ് പല ഭൂഖണ്ഡങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയും കാട്ടുതീയും ഉണ്ടായി.

ഇന്ത്യയില്‍ സാധാരണ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ ഇല്ലാതായപ്പോള്‍, വടക്കന്‍ ചൈനയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കൃഷി പൂര്‍ണ്ണമായി നശിച്ചു. ബ്രസീലില്‍ നദികള്‍ വറ്റിവരളുകയും കാര്‍ഷിക മേഖല തകരുകയും ചെയ്തു. ഇതിനൊപ്പം മലേറിയ, പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ രോഗങ്ങളും പടര്‍ന്നുപിടിച്ചു. 

അന്ന് ഭൂമിയിലെ ജനസംഖ്യയുടെ നാല് ശതമാനത്തോളം ആളുകളാണ് പട്ടിണിയും രോഗവും മൂലം മരിച്ചത്. ഇന്നത്തെ കാലത്താണ് ഇത്തരമൊരു ദുരന്തം സംഭവിക്കുന്നതെങ്കില്‍ ഏകദേശം 25 കോടിയിലധികം ആളുകള്‍ മരണപ്പെടുന്നതിന് അത് തുല്യമാകും.

സാധാരണയായി എല്‍ നിനോ പ്രതിഭാസം അമേരിക്കയുടെ ചില ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ ചൂടുകൂടിയ കാലാവസ്ഥയ്ക്കും മറ്റ് ചില ഭാഗങ്ങളില്‍ തണുപ്പുള്ള അന്തരീക്ഷത്തിനും കാരണമാകാറുണ്ട്. ചിലയിടങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ മറ്റ് ചില പ്രദേശങ്ങളില്‍ കടുത്ത വരണ്ട കാലാവസ്ഥയായിരിക്കും ഇത് സമ്മാനിക്കുക.

മിക്ക എല്‍ നിനോകളും ശരത്കാലത്താണ് ആരംഭിക്കാറുള്ളതെങ്കില്‍, ഇത്തവണ പ്രതീക്ഷിച്ചതിലും വളരെ നേരത്തെയും വേഗത്തിലുമാണ് ഇത് രൂപപ്പെടുന്നത്. നിലവിലെ അന്തരീക്ഷവും സമുദ്രങ്ങളും പഴയ കാലത്തേതിനേക്കാള്‍ കൂടുതല്‍ ചൂടുപിടിച്ചിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സൂപ്പര്‍ എല്‍ നിനോ ലോകത്തിന് വന്‍ ഭീഷണിയാണെങ്കിലും, അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളുടെ തീവ്രത കുറയ്ക്കാന്‍ ഇത് സഹായിച്ചേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തവണ സാധാരണയേക്കാള്‍ കുറവ് ചുഴലിക്കാറ്റുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുത്. 

കാരണം വലിയൊരു ദുരന്തം വിതയ്ക്കാന്‍ ഒരൊറ്റ ചുഴലിക്കാറ്റ് മാത്രം മതിയാകും. മുന്‍പ് അമേരിക്കയില്‍ വന്‍ നാശനഷ്ടം വിതയ്ക്കുകയും നിരവധി ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്ത ശക്തമായ 'ആന്‍ഡ്രൂ' ചുഴലിക്കാറ്റ് ഉണ്ടായതും ഒരു എല്‍ നിനോ വേനല്‍ക്കാലത്തായിരുന്നു എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !