കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവല്‍കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്വകാര്യ വല്‍ക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. തെല്ലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കിയിട്ട് ആണ് മുഖ്യമന്ത്രി സ്വകാര്യവല്‍ക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോണ്‍ ജോർജ് പറഞ്ഞു.രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ആണ് ഖനനം സ്വകാര്യവല്‍കരിക്കുന്നത്. ഖനനം കെഎംഎംഎല്ലിന് കൊടുത്തിട്ട് മിനറല്‍സ് സ്വകാര്യ കമ്പനിക്ക് കൊടുക്കാനാണ് നീക്കം. പൊതുജനങ്ങളെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. കരിമണല്‍ കൊള്ളയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സർക്കാരുകള്‍ ഒന്നാണെന്നും ഷോണ്‍ ജോർജ് കുറ്റപ്പെടുത്തി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.