7 ദിവസം സമയം പ്രഖ്യാപിച്ച്‌ സിജെപി: കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം,

7 ദിവസം സമയം പ്രഖ്യാപിച്ച്‌ സിജെപി: കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം,

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തർ മന്ദിറില്‍ ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് ഏഴു ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി (സി ജെ പി).

ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തില്ലെങ്കില്‍ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

 എട്ടുലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നതെന്നും വരും ദിവസങ്ങളില്‍ ഭാവി പ്രതിഷേധ പരിപാടികളെക്കുറിച്ച്‌ ആലോചിക്കുമെന്നും സി ജെ പി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സി ജെ പിയുടെ പ്രതിഷേധങ്ങള്‍ സമാധാനപരവും ജനാധിപത്യപരവുമായിരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ന് ജന്തർ മന്ദിറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് സി ജെ പി നേതാക്കള്‍ നന്ദി അറിയിക്കുകയും ചെയ്തു.

യുവജനത ഒഴുകിയെത്തിയ പ്രതിഷേധം

അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറില്‍ നടന്ന സി ജെ പി പ്രതിഷേധത്തില്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും യുവജനത ഒഴുകിയെത്തി. തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ബിഹാർ, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ജന്തർ മന്ദിറിലെ സമാധാനപരമായ പ്രതിഷേധത്തില്‍ അണിനിരന്നത്. 

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരത്തെ എട്ട് ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനങ്ങള്‍ സമർപ്പിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ കടുത്ത അമർഷം തെരുവിലേക്ക് പടർന്നതെന്ന് സി ജെ പി വ്യക്തമാക്കി. 

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ശരിയായ രീതിയില്‍ പുനഃക്രമീകരിക്കണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ മാറ്റിക്കൊണ്ടുള്ള നടപടിയാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് സി ജെ പി ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഇന്നലെത്തെ പ്രതിഷേധത്തില്‍ ഉണ്ടായതെന്നും സമാധാനപരമായി സഹകരിച്ച ദില്ലി പൊലീസിനും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തിയവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ പറഞ്ഞു.

ജനാധിപത്യപരവും സമാധാനപരവുമായ രീതിയിലായിരിക്കും തങ്ങളുടെ ഭാവി പ്രക്ഷോഭങ്ങളും മുന്നോട്ടുപോവുക. യുവാക്കള്‍ക്കും വിദ്യാഭ്യാസത്തിനും ഭരണഘടനയ്ക്കും അനുകൂലമായി രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദം ഉയർത്തിപ്പിടിക്കുന്ന ഒരു വലിയ മുന്നേറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും സി ജെ പി നേതൃത്വം വിവരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network