വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് രാഷ്ട്രീയ കേരളം,

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് രാഷ്ട്രീയ കേരളം,

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് അവതരിപ്പിക്കും. ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിക്കുക.

ബജറ്റില്‍ വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് വരുന്നത്

ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍, കേരളം ഉറ്റുനോക്കുന്നത് സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാല്‍ വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന.

മിഷന്‍ സമുദ്ര' അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധന, ശമ്പള പരിഷ്‌കരണം, ക്ഷേമപെന്‍ഷന്‍ വര്‍ധന, ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍, ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു.

 കിഫ്ബിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും ബജറ്റിലൂടെ അറിയാം. കിഫ്ബിയില്‍ ഭരണതലത്തിലും നിയമനത്തിലും പരിഷ്‌കാരം വരുത്തുമെന്നാണ് സൂചന

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network