കളം മാറ്റുന്നു: അപ്രതീക്ഷിത തിരിച്ചടികള്‍ക്കിടെ മമതയുടെ പുതിയ നീക്കം: ബിജെപിയെ നേരിടാൻ ദില്ലിയിലേക്ക് ? ലോക്‌സഭയിലേക്കെന്ന് സൂചന,

ന്യൂഡൽഹി : അപ്രതീക്ഷിത തിരിച്ചടി പാർട്ടിക്കുള്ളില്‍ നിന്നും നേരിട്ട ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി കളം മാറ്റിചവിട്ടാൻ നീക്കം നടത്തുന്നു.

നിലവില്‍ എംഎല്‍എ പോലുമല്ലാത്ത മമത ബാനർജി ബംഗാള്‍ വിട്ട് ലോക്‌സഭയിലേക്ക് പോകുമെന്നാണ് സൂചന. ടിഎംസി എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനെ രാജിവയ്പ്പിച്ച്‌ ബഹാറംപൂർ സീറ്റില്‍ നിന്ന് മമത ജനവിധി തേടുമെന്നാണ് അഭ്യൂഹം. 2024 ലാണ് യൂസഫ് പഠാൻ കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൌധരിയെ തോല്‍പ്പിച്ച്‌ ലോക്സഭയിലെത്തുന്നത്.

ബംഗാളില്‍ വലിയ തിരിച്ചടിയാണ് പാർട്ടിക്കുള്ളില്‍ നിന്നും പോലും മമത നേരിടുന്നത്. നിലവിലെ സാഹചര്യം മുതലെടുത്ത് എം പിമാരെ റാഞ്ചാനുള്ള നീക്കം ബി ജെ പി ശക്തമാക്കിയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പാർലമെൻ്റിലും തൃണമൂല്‍ ദുർബലമായേക്കുമെന്ന കണക്കുകൂട്ടലിലാണ് കളം മാറ്റി കളിക്കാനുള്ള മമതയുടെ പുതിയ നീക്കം.

20 എംപിമാർ പാർട്ടി വിടുമെന്നും എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പിന്നില്‍ ബി ജെ പി നീക്കമുണ്ടെന്ന് വ്യക്തമാക്കുന്നത്. ബി ജെ പി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിക്കൊപ്പം ഇവർ ബി ജെ പി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് പുറത്ത് വരുന്ന സൂചന.

തൃണമൂലിന്റെ ആകെ 42 എം പിമാരില്‍ ഇരുപതോളം പേർ ബി ജെ പി നേതൃത്വവുമായി ചർച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത് മമത ബാനർജി പക്ഷത്തിന് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. ലോക്സഭയിലെ 29 ഉം രാജ്യസഭയിലെ 13 ഉം എം പിമാരില്‍ ഇരുപതോളം പേർ ബി ജെ പിയിലേക്ക് കൂടുമാറിയാല്‍ തൃണമൂലിന് വൻ തിരിച്ചടിയാകും.

പാർട്ടി കൈവിട്ടുപോകുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ നീക്കങ്ങളെ പ്രതിരോധിക്കാൻ മമത ബാനർജിയും ചടുലമായ നീക്കങ്ങള്‍ ആരംഭിച്ചത്. നിയമസഭയില്‍ 59 എം എല്‍ എമാരുടെ പിന്തുണയോടെ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് പിന്നാലെയാണ് ബംഗാള്‍ രാഷ്ട്രീയം ഇപ്പോള്‍ പൂർണ്ണമായും ഡല്‍ഹിയിലേക്ക് കേന്ദ്രീകരിക്കുന്നത്.

 കഴിഞ്ഞ ദിവസം മമത വിളിച്ച യോഗത്തില്‍ ആറ് എം.പിമാർ മാത്രമാണ് പങ്കെടുത്തിരുന്നത്. ഈ സാഹചര്യത്തിലാണ് മമതയും കളംമാറ്റിച്ചവിട്ടാൻ നീക്കം തുടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !