തൃശൂര്‍: തൃശൂർ മണലൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടില്‍ 27 വയസുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നില്‍ക്കുന്നത് ഇന്നലെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി. വിഷ്ണു ഈ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളില്‍ ഭാഗത്തേക്ക് വീഴുന്നത്. പൊലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം
0
ശനിയാഴ്ച, ജൂൺ 06, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.