ഞാൻ അറിയപ്പെടുന്ന നടനല്ല: പക്ഷേ മരണം എന്നെ പുല്‍കി മണിക്കൂര്‍ തികയ്ക്കും മുൻപേ വൈദ്യുതി ശ്മശാനത്തില്‍ ചാരമാക്കി മാറ്റണം,.,

തിരുവനന്തപുരം: നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങില്‍ യുട്യൂബർമാർ തിക്കും തിരക്കുമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മഹേഷ് രംഗത്ത്.

തന്റെ മരണശേഷം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മൃതദേഹം ചാരമാക്കണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിശ്ചല ശരീരം കണ്ട് തന്നെക്കുറിച്ചുള്ള ഓർമകളില്‍ ആർക്കും സങ്കടം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. "പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോള്‍ ഓണ്‍ലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മള്‍ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല.
പക്ഷേ എന്നെ മരണം എന്നെ പുല്‍കി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി ശ്മശാനത്തില്‍ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകള്‍ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കള്‍ പോലും ദിനങ്ങള്‍ കഴിഞ്ഞ് അറിഞ്ഞാല്‍ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താല്‍ മതി. മക്കള്‍ പോലും." മഹേഷിന്റെ വാക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !