ഗുണനിലവാരത്തിൽ കൃത്യതയില്ല: പാറ്റകള്‍ കാരണം കമ്പനിക്ക് വൻ തിരിച്ചടി, നല്‍കേണ്ടത് മുക്കാല്‍ ലക്ഷം രൂപ; നിര്‍മാണ തകരാറില്‍ ശിക്ഷ,

കൊല്‍ക്കത്ത: നിർമ്മാണ തകരാറുള്ള സ്റ്റീല്‍ അലമാര വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഗോദ്‌റെജ് ഇന്റീരിയോയ്ക്ക് വൻ പിഴ വിധിച്ച്‌ ഉപഭോക്തൃ കോടതി.

അലമാരയുടെ ഡിസൈനിലെ പിഴവ് കാരണം ഉള്ളിലേക്ക് പ്രാണികളും പാറ്റകളും കയറുന്നുവെന്ന 68-കാരന്റെ പരാതിയിലാണ് കൊല്‍ക്കത്ത ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിറക്കിയത്. പരാതിക്കാരന് ആകെ 75,718 രൂപ നഷ്ടപരിഹാരമായി നല്‍കാൻ കോടതി കമ്പനിയോട് നിർദ്ദേശിച്ചു. പ്രസിഡന്റ് മനോജ് കുമാർ റായ്, അംഗങ്ങളായ അശോക ഗുഹ റോയ് ബേര, ഗോപാല്‍ ചന്ദ്ര റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും സൂക്ഷിക്കാൻ വേണ്ടിയാണ് പരാതിക്കാരനായ വൃദ്ധൻ ഗോദ്‌റെജിന്റെ സ്റ്റീല്‍ അലമാര വാങ്ങിയത്. എന്നാല്‍, അലമാരയുടെ വാതിലുകള്‍ക്കിടയിലുള്ള അമിതമായ വിടവ് കാരണം ഉള്ളിലേക്ക് പ്രാണികളും പാറ്റകളും കയറുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അലമാരയുടെ ഈ ഡിസൈൻ പിഴവിനെക്കുറിച്ച്‌ ഉപഭോക്താവ് കമ്പനിയെ അറിയിച്ചെങ്കിലും കൃത്യമായ പരിഹാരം കാണാൻ അവർ തയ്യാറായില്ല.

ഇതോടെയാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അലമാരയുടെ വാതിലുകള്‍ക്കിടയില്‍ പ്രാണികള്‍ക്ക് കയറാൻ തക്കവണ്ണമുള്ള വലിയ വിടവുകള്‍ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ഇത് നിർമ്മാണത്തിലെ ഗുരുതരമായ പിഴവാണ്. അതിനാല്‍ ഉപഭോക്താവിന് അലമാര മാറ്റി നല്‍കാനോ അല്ലെങ്കില്‍ അതിന്റെ പണം തിരികെ നല്‍കാനോ ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

അലമാരയുടെ വിലയായി 55,718 രൂപയോ അല്ലെങ്കില്‍ പുതിയ അലമാരയോ നല്‍കണമെന്നാണ് കോടതി ഗോദ്‌റെജിനോട് ഉത്തരവിട്ടത്. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കണം. വലിയ ബ്രാൻഡുകള്‍ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുമ്പോള്‍ ഗുണനിലവാരത്തിലും ഡിസൈനിലും പുലർത്തേണ്ട കൃത്യതയെ ഓർമ്മിപ്പിക്കുന്നതാണ് ഈ വിധി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !