കടനാട്സഹകരണ ബാങ്കിൽ തിരഞ്ഞെ ടുപ്പ്: ജൂലൈ 11 ന്

പാലാ: 2023 നവംബർ മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ തുടർന്നു വരുന്ന കടനാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണ സമിതിയെ ജൂലൈ 11 ന് തിരഞ്ഞെടുക്കുന്നു.13 അംഗ ഭരണ സമിതിയിൽ 2 സീറ്റുകൾ വനിതകൾക്കും,

25000 രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവർക്കും,40 വയസിൽ താഴെ പ്രായമുള്ള പൊതു വിഭാഗത്തിൽപ്പെട്ടവർ ക്കും, 40 വയസിൽ താഴെ പ്രായമുള്ള യുവതിക്കും,SC/STവിഭാഗത്തിനും ഓരോ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.50 കോടിയിലേറെ നിക്ഷേപമുള്ള കടനാട് ബാങ്കിൽ നിക്ഷേപകർക്ക് പ്രതിമാസം രണ്ടു തവണയായി 4000 രൂപ തിരികെ നൽകുമെന്നാണ് അഡ്മിനിസ്ട്രേറ്റർ കമ്മറ്റി അറിയിച്ചിട്ടുണ്ടെങ്കിലും പല മാസങ്ങളിലും ടി തുക പോലും നൽകാൻ സാധിച്ചിരുന്നില്ല.
ബാങ്ക് തിരഞ്ഞെടുപ്പിൽ നിർണ്ണായമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനായി, കടനാട് സഹകരണ ബാങ്ക് നിക്ഷേപകരുടെ യോഗം ബുധനാഴ്ച 4 മണിക്ക് കൊല്ലപ്പള്ളി വ്യാപാര ഭവനിൽ ചേരുന്നു.പ്രസ്തുത യോഗത്തിൽ എല്ലാ നിക്ഷേപകരും എത്തിച്ചേരണമെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസി റ്റേഴ്സ് ഫോറംസംസ്ഥാന വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !