രണ്ട് വാടക വീടുകളിലായി വര്‍ഷങ്ങളായി താമസം; സഹോദരങ്ങളടക്കം ആറ് ബംഗ്ലാദേശികള്‍ അറസ്റ്റില്‍,

 എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരില്‍ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. സ്പെഷ്യല്‍ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്.

മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈല്‍, റക്കീബ് ഷാ എന്നിവരാണ് പിടിയിലായത്. ആക്രി സാധനങ്ങള്‍ ശേഖരിക്കലായിരുന്നു ഇവരുടെ ജോലി.

എരൂർ കോഴിവെട്ടുംവെളിയുടെ കിഴക്ക് ഭാഗത്ത് രണ്ട് വാടക വീടുകളിലായി താമസിച്ചിരുന്ന 6 പേരെയാണ് പിടികൂടിയത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരില്‍ രണ്ടു പേർ ഒരു വീട്ടിലും മറ്റ് നാല് പേർ വേറൊരു വീട്ടിലുമായിട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടു പേർ സഹോദരങ്ങളാണ്.

ഹില്‍പാലസ് പൊലീസിന് കൈമാറിയ 6 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !