ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അടുത്ത കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
അതിന് മുന്നോടിയായി കേന്ദ്ര കമ്മറ്റിയില്‍ വയ്ക്കേണ്ട റിപ്പോർട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.കേരളത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചില പിബി അംഗങ്ങള്‍ ഇതില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയില്‍ എതിർപ്പുകള്‍ ഉയർന്നിരുന്നു.പിണറായിയുടെ മകള്‍ വീണയെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യവും പിബിയില്‍ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. പിണറായി വിജയനും,എംവി ഗോവിന്ദനും യോഗത്തില്‍ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലെത്തി.തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിശദ ചര്‍ച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
0
വെള്ളിയാഴ്ച, ജൂൺ 26, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.