മണ്ഡല പുനര്‍നിര്‍ണയം: ഡിഎംകെയുടെ സഹായം തേടി കേന്ദ്രം, തീരുമാനമായാല്‍ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരും,

മണ്ഡല പുനര്‍നിര്‍ണയം: ഡിഎംകെയുടെ സഹായം തേടി കേന്ദ്രം, തീരുമാനമായാല്‍ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരും,

ദില്ലി: ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സർക്കാർ. 1971ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചിട്ടുണ്ട്.

സമവായമായാല്‍ ബില്ല് വർഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരും. ഡിഎംകെയ്ക്ക് പുറമേ, തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാർക്ക് മുൻപിലും കേന്ദ്ര സർക്കാർ വിഷയം അവതരിപ്പിച്ചേക്കും. ഇക്കാര്യം വിമത ക്യാമ്പുമായി ചർച്ച ചെയ്തുവെന്ന റിപ്പോർട്ടുണ്ട്. പല എംപിമാരും കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകള്‍ കൂടാതെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൂടി കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും.
നേരത്തെ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകള്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഏപ്രില്‍ മാസം ലോക്സഭയില്‍ 528 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ബില്ല് പാസാകാൻ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, 298 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 230 അംഗങ്ങള്‍ ബില്ലിനെ എതിർത്തു.
എന്നാല്‍ നിലവില്‍ ഡിഎംകെ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്നതും തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതും മുതലെടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ലോക്സഭയില്‍ ഡിഎംകെയ്ക്ക് 22 എംപിമാരും തൃണമൂല്‍ കോണ്‍ഗ്രസിന് 28 എംപിമാരുമാണ് ഉള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !