മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി

മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി

പാലക്കാട്: ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശന്‍ ഫയലില്‍ ഒപ്പിടാത്തതിനാല്‍ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നാനൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതായി പിപി സുമോദ് എംഎല്‍എ.

സാധാരണ അഞ്ചാം തീയതിക്കുള്ളില്‍ നല്‍കുന്ന ശമ്പളമാണ് പതിനൊന്ന് കഴിഞ്ഞിട്ടും കൊടുക്കാത്തത്. ശമ്പളവിതരണത്തിന് തുക ലഭിക്കാത്തതാണ് തടസ്സം. തുക അനുവദിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ ഒപ്പിട്ടിട്ടില്ല. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെയും പ്രതിസന്ധി ബാധിച്ചതായി എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

പട്ടികജാതി വികസനവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജില്‍ ഏറെ കാലത്തിനുശേഷമാണ് ശമ്പളം മുടങ്ങുന്നത്. ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ വകുപ്പിനുകീഴിലായിട്ട് കൂടിയാണ് മെഡിക്കല്‍ കോളജിന് ഈ ദുരവസ്ഥ. ഭരണമാറ്റത്തിനുപിന്നാലെ പല തസ്തികകളിലും മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം നടത്തിയതും നടപടിക്രമങ്ങളെ ബാധിച്ചിട്ടുണ്ട്.

അധികാരത്തിലെത്തിയതിനുപിന്നാലെ മന്ത്രി കെ എ തുളസി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരവധിതവണ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, ശമ്പള വിതരണം പോലും ശരിയായി നടപ്പാക്കാനായിട്ടില്ല'- കുറിപ്പില്‍ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network