തെരുവിലേക്ക് പാറ്റകൾ: പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത്, ഉന്നതരുടെ മുന്നറിയിപ്പ്; വിമാനത്താവളത്തില്‍ അസാധാരണ മുന്നൊരുക്കം,,

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച്‌ ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് ഉപാധികളോടെ അനുമതി നല്‍കാൻ ദില്ലി പൊലീസ്.

പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധത്തിന് അനുമതി നല്‍കുന്നത്. സിജെപിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ എത്തുന്നതോടെ വിമാനത്താവളത്തില്‍ അസാധാരണ മുന്നൊരുക്കങ്ങളാണ് ദില്ലി പൊലീസ് നടത്തിയിട്ടുള്ളത്. 

ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നമ്പർ ഗേറ്റില്‍ ബാരിക്കേഡ് സ്ഥാപിച്ചു. സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്താണ് മുന്നൊരുക്കങ്ങളെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കർത്തവ്യപഥില്‍ (രാഷ്ട്രപതി ഭവനിലേക്കുള്ള വഴി) അധിക സുരക്ഷ ഏർപ്പെടുത്തി. കൂടുതല്‍ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. ഇവിടേക്ക് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

 അതേസമയം, പ്രതിഷേധം കനക്കുമ്പോഴും കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കൈവിടാൻ മോദി തയ്യാറല്ല. പ്രധാൻ രാജി വയ്ക്കണം എന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് സൂചന. മോദിയുടെ ഫ്രാൻസ് സന്ദർശനത്തിലും പ്രധാൻ ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !