ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടക്കുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങുമ്പോള്‍ പിക്കപ്പ് വാൻ ഇടിച്ചു, വയോധികന് ദാരുണാന്ത്യം

വാഴക്കുളം: തൊടുപുഴ വെങ്ങല്ലൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച്‌ വയോധികൻ മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെ തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി മടങ്ങുകയായിരുന്നു ബെന്നി. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ തൊടുപുഴ ഭാഗത്ത് നിന്ന് മുവാറ്റുപുഴയിലേക്ക് വന്ന പിക്കപ്പ് വാൻ (KL 38 L 8817) ബെന്നിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 11.17-ഓടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ഭാര്യ: റൂബി. മക്കള്‍: ആഷ് (കാനഡ), അലീന (ദുബായ്). പിക്ക് അപ്പ് വാൻ ഡ്രൈവർക്കെതിരെ ബെന്നിയുടെ സഹോദരൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

പിക്കപ്പ് വാൻ ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. വിദേശത്തുള്ള മക്കള്‍ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !