കൊട്ടിയൂര്‍ വൈശാഖ മഹോത്സവ തിരക്കിനിടെ സ്വര്‍ണ്ണ മാല കവര്‍ച്ച, സ്ത്രീ പിടിയില്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവ തിരക്കിനിടെ സ്വര്‍ണ്ണ മാല കവര്‍ച്ച, സ്ത്രീ പിടിയില്‍

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസില്‍ സ്ത്രീ പിടിയില്‍.പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്സവ നഗരിയില്‍ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയില്‍ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്. തിരക്കില്‍പ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network