ബംഗാളിലെ രാഷ്ട്രീയ നാടകം.തുടരുന്നു: ഇരുപക്ഷത്തെയും കേള്‍ക്കാൻ സ്പീക്കര്‍, മമതയ്ക്കും വിമതര്‍ക്കും കത്ത്, ലയനത്തില്‍ ഉടൻ തീരുമാനം,

ദില്ലി : തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ ഇരുപക്ഷത്തെയും കേള്‍ക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള.

പാർട്ടിയിലെ വിമത നീക്കങ്ങളെത്തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിനും വിമത എംപിമാർക്കും സ്പീക്കറുടെ ഓഫീസ് കത്തയച്ചിട്ടുണ്ട്. മമത പക്ഷത്തെയും വിമതരെയും കേട്ട ശേഷം ലയനത്തില്‍ തീരുമാനമെടുക്കാനാണ് തീരുമാനം. ഇരുപക്ഷത്തെയും കേള്‍ക്കാൻ ക്ഷണിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട വിമത എംപിമാർ ഒന്നടങ്കം എൻസിപിഐയില്‍ ലയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കൂടുതല്‍ കലുഷിതമായി ബംഗാളിലെ രാഷ്ട്രീയ നാടകം. കൂടുതല്‍ പേർ വിമതർക്കൊപ്പം ചേർന്നേക്കുമെന്നാണ് സൂചന.

 മമത ബാനർജിയുടെ അടുത്ത അനുയായിയും കൊല്‍ക്കത്ത പോർട്ട് എംഎല്‍എയുമായ ഫിർഹാദ് ഹക്കിം ബിജെപി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേദു അധികാരിക്ക് ഒപ്പം പരിപാടിയില്‍ പങ്കെടുത്തു.

മമത ബാനർജിയുടെ സഹോദരി ഭർത്താവായ കൗണ്‍സിലറും പരിപാടിയില്‍ പങ്കെടുത്തു. കാകോലി ഘോഷ് ദസ്തിദാർ എൻസിപിഐ അധ്യക്ഷയാകും. എൻസിപിഐയില്‍ 20 എംപിമാർ ചേർന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതിനോടകം അറിയിച്ചു.

എന്നാല്‍ വിമതർ ചേർന്ന എൻസിപിഐ പാർട്ടി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ടിഎംസി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയില്‍ എംപിമാർ ചേർന്നത് ജനാധിപത്യവിരുദ്ധമെന്നും കീർത്തി ആസാദ് എംപി അഭിപ്രായപ്പെട്ടു.

ടിഎംസി അധ്യക്ഷയായ മമത ബാനർജിയുടെ അനുമതിയില്ലാതെ ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ വിമതർക്ക് സാധിക്കാതെ വന്നതോടെയാണ് എവിടെയും കേള്‍ക്കാത്ത ഒരു ചലനവുമുണ്ടാക്കാത്ത എൻസിപിഐ എന്ന പർട്ടിയില്‍ ലയിക്കാൻ തീരുമാനിച്ചത്. മൂന്നില്‍ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയില്‍ ലയിക്കുന്നതോടെ ഇരുപത് എംപിമാരുടെ അയോഗ്യത ഒഴിവാകുമെന്നാണ് വിമതർ പറയുന്നത്. എന്നാല്‍ വിമതർക്ക് അയോഗ്യത ഒഴിവാക്കാൻ ഇതുകൊണ്ടും സാധിക്കില്ലെന്നാണ് വിദഗ്ധരടക്കം പറയുന്നത്.

എംപിമാരല്ല പാർട്ടിയിലെ മൂന്നില്‍ രണ്ട് ഭാഗം മറ്റൊരു പാർട്ടിയില്‍ ലയിച്ചാല്‍ മാത്രമേ അയോഗ്യത ഒഴിവാകൂവെന്ന് മുതിർന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയും ചൂണ്ടിക്കാട്ടി. ഈ വാദം ഏറ്റെടുത്ത ടിഎംസി മമത പക്ഷം വിമതരെ കയറ്റാതെ ബിജെപി വാതിലടച്ചെന്നും, വെറും അതിഥികളായി മാത്രമാണ് വിമതരെ പരിഗണിച്ചതെന്നും പരിഹസിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !