പാലക്കാട്: നടനും എംഎല്‍എയുമായി രമേഷ് പിഷാരടിയുടെ പുതിയ തീരുമാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പൊതുപരിപാടികളില്‍ മെമെന്റോ, പൊന്നാട, ബൊക്കെ ഒന്നും തനിക്ക് വേണ്ടെന്നും നിർബന്ധമെങ്കില്‍ പുസ്തകങ്ങള്‍ തന്നാല്‍ മതിയെന്നും പിഷാരടി പറയുന്നു.
താൻ ആ പുസ്തകങ്ങള്‍ വായിക്കുകയും അവ വായനശാലയ്ക്ക് നല്‍കാമെന്നും രമേഷ് പിഷാരടി പറയുന്നു."പുതിയ തീരുമാനം. മെമെന്റോ, പൊന്നാട, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം.ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളില്‍ എങ്കിലും എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും. ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കുംഎനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം. ഒഴിവാക്കണം. അതൊരു സ്നേഹമാണെന്ന് അറിയാം. അഥവാ നിർബന്ധമെങ്കില്‍ അവയ്ക്ക് പകരം ഒരു പുസ്തകം. തന്നാല്‍ മതി. വായിക്കാം. വായനശാലയ്ക്ക് കൊടുക്കാം", എന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകള്‍.പിഷാരടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. "ഉപഹാരങ്ങളേക്കാള്‍ അറിവിന് പ്രാധാന്യം നല്കിയ എംഎല്‍എയുടെ തീരുമാനം. ഒരു ജനപ്രതിനിധിയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്, പുസ്തകത്തേക്കാള്‍ നല്ല സമ്മാനം മറ്റൊന്നില്ല,
നല്ല തീരുമാനം, എം എല്‍. എ യുടെ ഓഫീസിലെ സ്റ്റാഫിനോട് പറഞ്ഞാല്‍ മതി, ബുക്ക് ചെയ്യാൻ വരുമ്പോള്‍ മൊമെന്റോ ഒഴിവാക്കാൻ, നിർബന്ധം ആണെങ്കില്‍ വായിക്കാൻ കഥ, നോവല്‍, തുടങ്ങിയ പുസ്തകങ്ങള്‍ മതിയെന്ന്, നല്ല തീരുമാനം. ഇങ്ങനെയുള്ള നല്ല മാറ്റങ്ങള്‍ക്ക് ഇനിയും തുടക്കം കുറിക്കാൻ കഴിയട്ടെ,
ഇതു വളരെ നല്ല തീരുമാനം ആണ്, പൊന്നാട പരിപാടിയൊക്കെ നിർത്തേണ്ട കാലം പണ്ടേ കഴിഞ്ഞു, എംഎല്‍എമാർക്കും മറ്റു ജനപ്രതിനിധികള്‍ക്കും ഏറ്റെടുക്കാവുന്ന അടിപൊളി മാതൃക, ഇങ്ങനെയുള്ള നല്ല മാറ്റങ്ങള്‍ക്ക് ഇനിയും തുടക്കം കുറിക്കാൻ കഴിയട്ടെ", എന്നിങ്ങനെ പോകുന്നു പ്രശംസ കമന്റുകള്‍.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.