ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളികട്ടികളും കാണാനില്ലെന്ന സൂചന നല്‍കി എസ്‌ഐടി.
പ്രാണപ്രതിഷ്ഠ ചടങ്ങില്‍ വിഗ്രഹത്തിന് സമർപ്പിച്ച വെള്ളിക്കട്ടികളാണ് മോഷണം പോയതായി കരുതുന്നത്. കോടിക്കണക്കിന് രൂപ നഷ്‌ടമായെന്ന് പ്രാഥമിക നിഗമനം. ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപിച്ചേക്കും. അതേസമയം, ക്ഷേത്ര ട്രസ്റ്റ് പിരിച്ചു വിടുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ചമ്പത് റായിയെ മാറ്റി നിർത്തി.ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. അഞ്ച് ജീവനക്കാരെ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിലൊരാളുടെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയും കണ്ടെടുത്തു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലെ സംഭാവന പെട്ടികള്‍ തുറക്കുന്നത് മുതല്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി.
ലഖ്‌നൗ ഡിവിഷണല്‍ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉയർത്തിയ ആരോപണത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.