കോഴിക്കോട്: തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബിജെപി അനുഭാവിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം.
ശരത് ചന്ദ്രന് എന്നയാളെ സ്റ്റാഫായി നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നല്കി. ശരത്തും പങ്കാളിയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പരാതിയില്‍ പറയുന്നു.സ്റ്റാഫ് നിയമനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ശരത് ചന്ദ്രന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി അറിവില്ല. നിയമനത്തില്‍ പുനരാലോചന വേണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പേഴ്സണല്‍ സ്റ്റാഫില്‍ തന്റെ അളിയനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. മന്ത്രിയുടെ സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ബെന്നി തോമസ് ഡിസിസി സെക്രട്ടറി കൂടിയാണ്.ബന്ധുനിയമനങ്ങളില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് യുഡിഎഫ് ഉയര്‍ത്തിയിരുന്നത്. നിലവില്‍ യുഡിഎഫിന്റെ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.