വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു, കാറടക്കം 5 വാഹനങ്ങള്‍ കത്തി, സംഭവം ഇന്ന് പുലര്‍ച്ചെ,

കൊല്ലം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച്‌ വാഹനങ്ങള്‍ കത്തിനശിച്ചു. കാറും രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും സൈക്കിളുമാണ് കത്തി നശിച്ചത്.

കരിക്കോട് മുകുന്ദാശ്രമം തട്ടാർക്കോണം അനി നിവാസില്‍ രത്നമണി വാടകയ്ക്ക് താമസിക്കുന്ന ആരാമം വീട്ടിലാണ് സംഭവം. പുലർച്ചെ 2.30യോടെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് കാർപോർച്ചില്‍ പൊട്ടിത്തെറിയുണ്ടായത്. ഉഗ്രശബ്ദം കേട്ട് ഞെട്ടി ഉണർന്ന വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വാഹനങ്ങള്‍ ആളിക്കത്തുന്നത് കണ്ടത്.

കടപ്പാക്കടയില്‍ നിന്നും ഫയർഫോഴ്സും കിളികൊല്ലൂർ പൊലീസും എത്തിയപ്പോഴേക്കും ഇലക്‌ട്രിക് സ്കൂട്ടറും സൈക്കിളും പൂർണമായും മറ്റൊരു സ്കൂട്ടറും ബൈക്കും കാറും ഭാഗികമായും കത്തി നശിച്ചിരുന്നു.

തകരാറിലായതിനാല്‍ കുറച്ചുദിവസമായി ഇലക്‌ട്രിക് സ്കൂട്ടർ ഉപയോഗിച്ചിരുന്നില്ല. വാഹനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്ന് വീട്ടുടമ പറയുന്നു . ഇലക്‌ട്രിക് സ്കൂട്ടറിന്റെ ഏജൻസിയെ പലതവണ ബന്ധപ്പെട്ടെങ്കിലും വീട്ടില്‍ വന്ന് ശരിയാക്കാൻ അവർ തയ്യാറായില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.

പുകയും തീയും മുഖാന്തരം വീട്ടുടമസ്ഥയ്ക്ക് ശ്വാസ തടസ്സവും ഉണ്ടായി. പൊട്ടിത്തെറിയില്‍ വീടിന്റെ ജനല്‍ ചില്ലകള്‍ക്കും ചുവരിനും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. രത്നമണിയും മകനും ഭാര്യയും രണ്ട് മക്കളും മാത്രമായിരുന്നുവീട്ടില്‍ ഉണ്ടായിരുന്നത്. 10 ലക്ഷം രൂപയോളം നഷ്ടം ഉണ്ടാക്കിയിട്ടുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !