ദില്ലി: ദില്ലിയില്‍ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി. ഒരിക്കല്‍ സ്റ്റേഡിയത്തില്‍ ചേർന്നിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം ഇപ്പോള്‍ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് ബിജെപി എംപി സംബിത് പത്ര പരിഹസിച്ചു.
പ്രതിപക്ഷ സഖ്യത്തിന് ജനപിന്തുണയും വിശ്വാസ്യതയും നഷ്ടമായെന്നും സംബിത് പത്ര കുറ്റപ്പെടുത്തി. ഡിഎംകെ, എഎപി പാർട്ടികള്‍ സഖ്യത്തില്‍നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം."മുൻപ് ഈ യോഗങ്ങള്‍ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബെംഗളൂരുവില്‍ എല്ലാവരും കൈകോർത്തു നിന്നു. ക്രമേണ, ഈ യോഗങ്ങള്‍ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാല്‍ ബംഗാളില്‍ തോറ്റപ്പോള്‍ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ട്"- സംബിത് പത്ര പറഞ്ഞു.
പ്രതിപക്ഷ പാർട്ടികള്‍ക്ക് താഴെത്തട്ടില്‍ യഥാർത്ഥ സാന്നിധ്യമില്ലെന്നും സംബിത് പത്ര പറഞ്ഞു. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, അതുകൊണ്ടാണ് ജനങ്ങള്‍ അവർക്ക് വോട്ട് ചെയ്യാത്തത്. അഖിലേഷ് യാദവും അവിടെ ഉണ്ടായിരുന്നു. മമത ബാനർജിയുടെ അവസ്ഥ കണ്ട് തന്റെ കാര്യവും ഇതുപോലെയാകുമോ എന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാകും. രാഹുല്‍ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര കുറ്റപ്പെടുത്തി.രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കില്‍, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുക എന്ന് സംശയിക്കുന്നുവെന്നും സംബിത് പത്ര പരിഹസിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യ യോഗം ചേർന്ന് വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്തതിനിടെയാണ് ബിജെപിയുടെ വിമർശനം. യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തില്‍, കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു. രണ്ടുമാസത്തിലൊരിക്കല്‍ ഇന്ത്യ സഖ്യ നേതാക്കള്‍ യോഗം ചേരുമെന്നും ഖാർഗെ അറിയിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളുടെ 22 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.