ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ വൻ സംഘർഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡെറാഡൂണിലെ സഹാസ്‌പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈരാഗിവാല എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് കുടിവെള്ളത്തെച്ചൊല്ലിയുള്ള തർക്കം വൻ സംഘർഷമായി മാറിയത്. വാക്കേറ്റത്തിനൊടുവില്‍ ഒരു വിഭാഗം ആളുകള്‍ മറുവിഭാഗത്തിനു നേരെ മാരകായുധങ്ങളുമായി ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂണ്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പങ്കജ് ഗൈരോല വ്യക്തമാക്കി.ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ അത്യാസന്ന നിലയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഒരാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മറ്റ് മൂന്ന് പേർ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കൊലപാതക വാർത്ത പുറത്തുവന്നതോടെ ഗ്രാമത്തില്‍ വീണ്ടും സംഘർഷാവസ്ഥ മൂർച്ഛിച്ചിരിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും ക്രമസമാധാന നില പൂർണ്ണമായി വീണ്ടെടുക്കാനുമായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ പോലീസ് നിയന്ത്രണത്തിലാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.