ബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം. ഫ്രീഡം പാർക്കില്‍ ഇന്ന് വൈകിട്ട് 4 മുതല്‍ 6 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദില്ലി ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് സിജെപി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടില്‍ രാജ്യവ്യാപകമായി വലിയ ജനരോഷമാണ് ഉയരുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ഉയർന്ന ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.കടുപ്പിച്ച് കോക്റോച്ച് ജനത പാര്‍ട്ടി:, ദില്ലി ജന്തര്‍മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധം, ശക്തം
0
ഞായറാഴ്ച, ജൂൺ 14, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.