കൊച്ചി: ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്പ്പറേഷന്.
പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍ വികെ മിനിമോള്‍ പറഞ്ഞു.കോര്പ്പറേഷന് വേണ്ടി കൊച്ചിന് ഷിപ്പ് യാര്‍ഡ് നിര്‍മിച്ച മൂന്നാമത്തെ റോ- റോ സേതുസാഹര്‍ 3 അടുത്തിടെ നീറ്റിലിറക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം പുതിയ റോ- റോയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യും
വനിത യാത്രക്കാര്‍ക്ക് മാത്രമാണ് സൗജന്യം. മൂന്ന് രൂപയാണ് റോ- റോയിലെ യാത്രാനിരക്ക്. അതേസമയം റോ- റോയില്‍ കയറ്റുന്ന വനിതകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സൗജന്യം ബാധകമാകില്ല.
അവര്‍ പതിവുപോലെ ടിക്കറ്റ് എടുക്കണം. റോ- റോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരസമിതി ചെയര്മാന് കെഎ മനാഫ് അവതരിപ്പിച്ച പ്രമേയം കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണെങ്കിലും കേരള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് റോ- റോ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നഷ്ടത്തിലാകുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സിയും കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കമുണ്ട്. റോ- റോ സര്‍വീസ് നടത്തിപ്പിന് പ്രത്യേക സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപികരിക്കുന്നത് പഠിക്കാന്‍ കോര്പ്പറേഷന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.