പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? മധുരമുള്ളതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പൊതുവേയുള്ള ധാരണ. മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുമെന്ന് കരുതപ്പെടുന്നു.
ഒരു പഴം കഴിക്കുമ്പോള്‍ അതിന്റെ ഗ്ലൈസെമിക് സൂചിക അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്., ഗ്ലൈസെമിക് ലോഡ്, സെർവിംഗ് സൈസ്, കഴിക്കേണ്ട സമയം തുടങ്ങിയവ മനസ്സിലാക്കുക... - ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ റോബോട്ടിക് ജിഐ, മിനിമല്‍ ആക്‌സസ് ആൻഡ് ബാരിയാട്രിക് സർജറി ഡയറക്ടർ ഡോ. അൻഷുമാൻ കൗശല്‍ പറയുന്നു.ഒരു ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയർത്തുന്നു എന്ന് ഗ്ലൈസെമിക് സൂചിക (GI) അളക്കുന്നു. 55 ല്‍ താഴെയുള്ള GI ഉള്ള ഭക്ഷണങ്ങള്‍ താഴ്ന്നതായി കണക്കാക്കപ്പെടുന്നു, അതേസമയം 56 നും 69 നും ഇടയിലുള്ളവ മിതമായി കണക്കാക്കപ്പെടുന്നു.
മാമ്പഴത്തിന് ഏകദേശം 51 മുതല്‍ 56 വരെ ജിഐ ഉണ്ട്. ഇത് അവയെ താഴ്ന്നതോ മിതമായതോ ആയ ശ്രേണിയില്‍ ഉള്‍പ്പെടുത്തുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, മെെദ കൊണ്ടുള്ള ബ്രെഡിന് ഏകദേശം 75 ജിഐ ഉണ്ട്. പഴുത്ത വാഴപ്പഴത്തിന് ഏകദേശം 62 ജിഐ ഉണ്ട്. ഇതിനർത്ഥം മാമ്പഴം പലരും കരുതുന്നത്ര വേഗത്തില്‍ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കില്ല എന്നതാണെന്ന് ഡോ. അൻഷുമാൻ കൗശല്‍ പറഞ്ഞു.
ഏകദേശം 6 മുതല്‍ 8 വരെ കഷ്ണങ്ങളുള്ള 100 ഗ്രാം മാമ്പഴത്തിന് 8 മുതല്‍ 10 വരെ ഗ്ലൈസെമിക് സൂചിക ഉണ്ട്. ഇത് കുറവാണെന്ന് കണക്കാക്കപ്പെടുന്നു. നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഉചിതമായ അളവില്‍ കഴിക്കുമ്പോള്‍ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ പ്രതികരണങ്ങള്‍ മിതമാക്കാൻ സഹായിക്കും.പൂർണ്ണമായും പഴുത്ത മാമ്പഴങ്ങളില്‍ കൂടുതല്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. അല്‍ഫോൻസോ, കേസർ തുടങ്ങിയ മധുരമുള്ള ഇനങ്ങള്‍ മധുരം കുറഞ്ഞ ഇനങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയെ കൂടുതല്‍ സ്വാധീനിച്ചേക്കാം.
മാമ്പഴത്തില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. മാമ്പഴ ജ്യൂസും മധുരപലഹാരങ്ങളും ഈ നാരുകളുടെ വലിയൊരു ഭാഗം നീക്കം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയരാൻ കാരണമാവുകയും ചെയ്യും.
വെറും വയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണത്തിന് ശേഷം മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നോക്കുന്നു. യഥാർത്ഥ പ്രശ്നം പഴങ്ങളുടെ അളവാണ്. രണ്ടോ മൂന്നോ മാമ്പഴങ്ങള്‍ ഒറ്റയടിക്ക് കഴിക്കുന്നത് വലിയ അളവില്‍ പഞ്ചസാര വേഗത്തില്‍ ഉയരാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മാമ്പഴം കഴിക്കരുത്. ഒരു ഇടത്തരം മാമ്പഴത്തില്‍ ഏകദേശം 50 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഒരു ദിവസം പകുതി മാമ്പഴം കഴിക്കാം. മാമ്പഴം കഴിക്കുന്നതിന് മുമ്പ് കുതിർത്ത ചിയ വിത്ത് അല്ലെങ്കില്‍ കുതിർത്ത ബദാമിനൊപ്പം ഒരു കപ്പ് നാരങ്ങാവെള്ളം, കുതിർത്ത വാല്‍നട്ട് എന്നിവ കഴിക്കാം.ഇതിലൂടെ മാമ്പഴം കഴിച്ചതിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാം. രക്തത്തിലെ പഞ്ചസാര നിലനിർത്താൻ, ശരിയായ സമയത്ത് മാമ്പഴം കഴിക്കുക. പതിവ് നടത്തത്തിനോ വ്യായാമത്തിനോ മുമ്പുള്ള സമയത്ത് കഴിക്കാൻ ശ്രമിക്കുക.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.