തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി ആവശ്യവുമായി ഫ്ലെക്സ് ബോർഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നില്‍ ആണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎല്‍എമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെ എന്നും ബോർഡില്‍ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎല്‍എമാരെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോർഡ് ഉയരുന്നത് കെപിസിസി പ്രസിഡന്റ് ചർച്ചകള്‍ തുടങ്ങുന്നതിനിടെയാണ്. സ്ഥാനത്തിനായി കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പില്‍ എന്നീ എംപിമാർ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് വാർത്തകള്‍. മാത്യു കുഴല്‍ നാടൻ എംഎല്‍എയും പരിഗണനയിലുണ്ട്. ജോസഫ് വാഴയ്ക്കനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്.ഒരാള്‍ക്ക് ഒരു പദവി: സ്ഥാനത്തിന് നോട്ടമിട്ട് എംപിമാര്‍, ഷാഫി പറമ്പിലിന്റേതുള്പ്പെടെ പേര് ചര്‍ച്ചയില്‍, കോട്ടയം ഡിസിസി ഓഫീസിന് മുന്നില്‍ എതിര് ഫ്ലക്സ്,
0
ഞായറാഴ്ച, ജൂൺ 21, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.