ന്യൂഡൽഹി: ദില്ലി യൂണിവേഴ്സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.അതിനാല്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോള്‍ (49) ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റില്‍ അധ്യാപിക തനിച്ചായിരുന്നു താമസം. ഭർത്താവ് ബെംഗളൂരുവിലാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ദില്ലിയിലെ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ വരുന്നത്. ദേവോസ്മിതയുടെ സഹോദരിയായ ദേവാരതി പോള്‍ ആണ് തന്റെ സഹോദരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
രാവിലെ മുതല്‍ ദേവോസ്മിതയുടെ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൂടാതെ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് എന്തോ അപകടം സംഭവിച്ചതായി ഭയം തോന്നി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ദേവാരതി മൊഴി നല്‍കി.
ദേവോസ്മിതയുടെ തലയില്‍ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി എല്‍ബിഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതൊരു കവർച്ചാ ശ്രമമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ബിഎൻഎസിലെ 103 (1) വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വിമർശനവുമായി എഎപി എംഎല്‍എ കുല്‍ദീപ് കുമാർ
അപ്പാർട്ട്മെന്‍റ് സമുച്ചയത്തില്‍ കയറി കൊലപാതകം നടത്താൻ തക്ക വിധം അക്രമികള്‍ നിയമപാലകരെ പേടിയില്ലാത്തവരായി മാറിയിരിക്കുന്നു. ദില്ലിയില്‍ ബിജെപി സർക്കാർ അധികാരത്തില്‍ എത്തിയ ശേഷം അക്രമ സംഭവങ്ങള്‍ ക്രമാതീതമായി വർദ്ധിച്ചെന്ന് എഎപി എംഎല്‍എ കുല്‍ദീപ് കുമാർ വിമർശിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.