ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക്. വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ്യുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിലെ സന്തോഷം അറിയിച്ചെന്ന് പാണക്കാട് തങ്ങളും പറഞ്ഞു.മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പരിപാടിയിലും മുഖ്യമന്ത്രി വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തില്‍ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലാണ് മുഖ്യമന്ത്രി പങ്കാളിയായത്.
ഖബറിടത്തില്‍ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകള്‍ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. പാണക്കാട് തങ്ങളെ കൂടാതെ ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ എം ഷാജഹാൻ എന്നിവരും ചെന്നൈ ട്രിപ്ലിക്കെനിലെ പ്രാർത്ഥനാ ചടങ്ങുകളില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പം പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.