ഉപ്പിലിട്ടത് സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരുമോ?; പഠനങ്ങള്‍ പറയുന്നത്, ആരോഗ്യ സംരക്ഷണത്തിനായുള്ള മുൻകരുതലുകള്‍ എന്താണെന്നറിയാം,?

കോട്ടയം: ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ കിഴക്കൻ ഏഷ്യയിലെ ഭക്ഷണരീതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ഉപ്പിലിട്ട പച്ചക്കറികള്‍. രുചി മാത്രമല്ല, ദീർഘകാലം സൂക്ഷിച്ചുവെക്കാൻ സാധിക്കും എന്നതുകൊണ്ട് കൂടിയാണ് ആളുകള്‍ ഇവയെ ഇത്രയധികം ഇഷ്ടപ്പെടുന്നത്.

എന്നാല്‍, ഈ ഭക്ഷണശീലം അത്ര സുരക്ഷിതമാണോ എന്നത് കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തെ അലട്ടുന്ന ഒരു പ്രധാന ചോദ്യമാണിത്. ഉപ്പിലിട്ട പച്ചക്കറികളുടെ സ്ഥിരമായ ഉപയോഗവും തൊണ്ടയിലെ കാൻസറും (Oesophageal squamous cell carcinoma) തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

പച്ചക്കറികള്‍ ഉപ്പിലിടുന്നതിനും അവ പുളിക്കുന്നതിനും ഇടയില്‍ രൂപപ്പെടുന്ന ചില പ്രത്യേക സംയുക്തങ്ങള്‍ തൊണ്ടയിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച്‌ ശാസ്ത്രജ്ഞർ ഗൗരവമേറിയ ഗവേഷണങ്ങള്‍ നടത്തിവരികയാണ്.

ഉപ്പിലിട്ട പച്ചക്കറികളും തൊണ്ടയിലെ കാൻസറും

ഉപ്പ്, വിനാഗിരി തുടങ്ങിയ ഉപയോഗിച്ചാണ് പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നത്. ഈ രീതിയിലൂടെ പച്ചക്കറികള്‍ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും പുളി രുചിയിലൂടെ കഴിക്കാനും സാധിക്കുന്നു. കാബേജ്, റാഡിഷ്,കക്കരി,കാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൂടുതലായും ഉപ്പിലിട്ട് സൂക്ഷിക്കാറുള്ളത്.

ഫെർമെന്റേഷൻ പ്രക്രിയയില്‍ സൂക്ഷ്മാണുക്കള്‍ (ബാക്ടീരിയ, പൂപ്പല്‍ എന്നിവ) പച്ചക്കറികളിലെ പഞ്ചസാരയെയും മറ്റ് ഘടകങ്ങളെയും വിഘടിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ രൂപപ്പെടുന്ന എൻ-നൈട്രോസോ സംയുക്തങ്ങളും മൈകോടോക്സിനുകളും ശരീരത്തിലെ ഡിഎൻഎ ഘടനയെ തകരാറിലാക്കാൻ ശേഷിയുള്ളവയാണ്.

ഇത് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമായേക്കാം. പച്ചക്കറികളില്‍ വിറ്റാമിനുകള്‍, നാരുകള്‍ ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും ഇവ അമിതമായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നു.

തൊണ്ടയുടെ ഉള്ളിലെ പാളിയില്‍ അസാധാരണമായ കോശങ്ങള്‍ വളരുന്ന ഒരു രോഗമാണ് തൊണ്ടയിലെ കാൻസർ. ഇത് പലപ്പോഴും ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, മറ്റ് ഗുരുതരമായ സങ്കീർണ്ണതകള്‍ എന്നിവക്കും കാരണമാകുന്നു. 

ഉപ്പിലിട്ട പച്ചക്കറികള്‍ സ്ഥിരമായി കഴിക്കുന്നത് ഒരു വ്യക്തിക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വർധിപ്പിച്ചേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ പഠനങ്ങളും ഇത് ശരിവെക്കുന്നില്ലെങ്കിലും ഉപ്പിലിട്ട പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിച്ചേക്കാമെന്നാണ് ഗവേഷകരുടെ പൊതുവായ വിലയിരുത്തലുകള്‍.

എല്ലാ ഉപ്പിലിട്ടതും ഒരുപോലെയല്ല കാൻസർ സാധ്യത ഉണ്ടാക്കുന്നത്. പച്ചക്കറിയുടെ തരം, അത് ഉപ്പിലിടാൻ ഉപയോഗിക്കുന്ന രീതി, അത് ഫെർമെന്റ് ചെയ്യാൻ എടുക്കുന്ന സമയം എന്നിവയെ ആശ്രയിച്ചിരിക്കും. കൂടാതെ, വ്യക്തിയുടെ പൊതുവായ ഭക്ഷണശീലങ്ങള്‍, മദ്യപാനം, പുകയില ഉപയോഗം, പാരമ്പര്യമായിട്ടുള്ള ശാരീരിക പ്രത്യേകതകള്‍ എന്നിവയും കാന്‍സര്‍ സാധ്യത നിർണയിക്കുന്നതില്‍ പങ്കുവഹിക്കുന്നു. പ്രത്യേകിച്ച്‌, ദിവസേന വലിയ അളവില്‍ ഉപ്പിലിട്ട പച്ചക്കറികള്‍ കഴിക്കുന്നവരില്‍ ഇതിന്‍റെ സാധ്യത കൂടുതലാണ്.

ആരോഗ്യ സംരക്ഷണത്തിനായുള്ള മുൻകരുതലുകള്‍

കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചേക്കും എന്നതു കൊണ്ട് ഉപ്പിലിട്ടത് ഭക്ഷണത്തില്‍ നിന്ന് പൂർണമായി ഒഴിവാക്കണം എന്നല്ല ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മറിച്ച്‌ ചില മുൻകരുതലുകളോടെ മിതമായി ഉപയോഗിക്കാനാണ് നിർദേശിക്കുന്നത്. ദിവസേന ഉപ്പിലിട്ടത് കഴിക്കുന്നതിന്‍റെ അളവും അത് ഉപയോഗിക്കുന്ന തവണകളും കുറയ്ക്കുക.

ഉപ്പിലിട്ടതിന് പകരം പച്ചക്കറികളും പഴങ്ങളും പച്ചയായോ പാകം ചെയ്തോ കഴിക്കുക. കാൻസർ സാധ്യതകള്‍ കൂടുതല്‍ കുറയ്ക്കുന്നതിനായി പുകയില ഉല്‍പ്പന്നങ്ങള്‍ പൂർണ്ണമായും ഒഴിവാക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !