ഇറാൻ കാത്തിരുന്ന ആ സുപ്രധാന വിവരമെത്തി, കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസൻസ് നല്‍കി യുഎസ് ട്രഷറി വകുപ്പ്

ഇറാൻ കാത്തിരുന്ന ആ സുപ്രധാന വിവരമെത്തി, കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസൻസ് നല്‍കി യുഎസ് ട്രഷറി വകുപ്പ്

 വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇറാന്‍റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയൻ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കി.

ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചർച്ചകള്‍ തുടരുന്നതിനിടയിലാണ് ഈ താല്‍ക്കാലിക ലൈസൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസൻസ് നല്‍കിയത്.

ഇറാന്‍റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും ഓഗസ്റ്റ് 21 വരെ അനുവദിക്കും. സ്വിറ്റ്സർലൻഡില്‍ നിർണായക ചർച്ച പുരോഗമിക്കുന്നതിനിടെ ആണ് യുഎസിന്റെ ഈ നീക്കം.

അതിനിടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നല്‍കുമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് 60 ദിവസത്തെ താല്‍ക്കാലിക ഇളവ് നല്‍കിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ഇറാനിയൻ എണ്ണ യുഎസിലേക്ക് കൊണ്ടുവരാം

കഴിഞ്ഞ ആഴ്ച യുഎസും ഇറാനും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിയൻ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കായി പ്രത്യേക ഇളവുകള്‍ നല്‍കാൻ അമേരിക്ക സമ്മതിച്ചിരുന്നു. ബാങ്കിംഗ് ഇടപാടുകള്‍, ഇൻഷുറൻസ്, ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

 ഇന്ന് പുറപ്പെടുവിച്ച പൊതു ലൈസൻസ് പ്രകാരം ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനും അനുവാദമുണ്ട്. വില്‍പ്പനയോ വിതരണമോ പൂർത്തിയാക്കാൻ ആവശ്യമായ ഘട്ടങ്ങളില്‍ ഇറാനിയൻ എണ്ണ യുഎസിലേക്ക് കൊണ്ടുവരാമെന്ന് ലൈസൻസില്‍ വ്യക്തമാക്കുന്നു.

അതേസമയം അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള യാതൊരുവിധ ഇടപാടുകള്‍ക്കും ഈ താല്‍ക്കാലിക ലൈസൻസ് വഴി അനുമതി നല്‍കിയിട്ടില്ലെന്നും യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !