വികാരനിർഭരം: പതിറ്റാണ്ടുകൾ നീണ്ട പ്രണയം, ഭാര്യയുടെ സംസ്കാര ശുശ്രൂഷകള്‍ക്കിടെ ഭര്‍ത്താവും മരിച്ചു, മരണത്തിലും പിരിയാതെ ദമ്പതികള്‍,

വികാരനിർഭരം: പതിറ്റാണ്ടുകൾ നീണ്ട പ്രണയം, ഭാര്യയുടെ സംസ്കാര ശുശ്രൂഷകള്‍ക്കിടെ ഭര്‍ത്താവും മരിച്ചു, മരണത്തിലും പിരിയാതെ ദമ്പതികള്‍,

കൊച്ചി: ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയാനാവാതെ ദമ്പതികളുടെ മരണം. കോട്ടുവള്ളി പള്ളിക്ക് സമീപം കുന്നവീട്ടില്‍ ദേവസ്സി ജോസഫ് (89), ഭാര്യ ഫിലോമിന ജോസഫ് (85) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ലോകത്തോട് വിടപറഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ഫിലോമിന ജോസഫിന്റെ വിയോഗം. തുടർന്ന് വൈകിട്ട് നാല് മണിക്ക് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നു. 

സംസ്കാര ചടങ്ങുകള്‍ക്കായി ബന്ധുക്കളും നാട്ടുകാരും ഒരുക്കങ്ങള്‍ പൂർത്തിയാക്കുന്നതിനിടെ, വൈകിട്ട് 3.30-ഓടെ ദേവസ്സി ജോസഫും അന്തരിക്കുകയായിരുന്നു.

ജീവിതത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ കൈകോർത്തു നടന്ന ഇരുവരും, അവസാന യാത്രയിലും ഒന്നായതിന്റെ വികാരനിർഭരമായ കാഴ്ചയ്ക്ക് കോട്ടുവള്ളി സാക്ഷ്യം വഹിച്ചു. തുടർന്ന് ഇരുവരുടെയും സംസ്കാര ശുശ്രൂഷകള്‍ ഒരേസമയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയില്‍ നടത്തി.

ലോറൻസ് (കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചെമ്മദോർ), സെബാസ്റ്റ്യൻ (ബിസിനസ്), സീന, ആന്റണി (ബിസിനസ്) എന്നിവരാണ് മക്കള്‍. റൈസി (റിട്ട. അധ്യാപിക), സൂസിൻ, ജിഫിൻ, വിജിത എന്നിവർ മരുമക്കളാണ്. ദീർഘകാലം ഒന്നിച്ച്‌ ജീവിച്ച ദമ്പതികള്‍ മരണത്തിലും ഒന്നുചേർന്നത് പ്രദേശവാസികളെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !