Breaking News: നീലേശ്വരത്ത് വൻ അപകടം: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു, കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദുരുണാന്ത്യം, രക്ഷാപ്രവര്‍ത്തനം തുടരുന്നു,

Breaking News: നീലേശ്വരത്ത് വൻ അപകടം: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു, കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദുരുണാന്ത്യം, രക്ഷാപ്രവര്‍ത്തനം തുടരുന്നു,

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളില്‍ പോകാനായി കുട്ടികള്‍ ബസ് കാത്തുനില്‍ക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികള്‍ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.

മരിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ മുതിർന്നവരാണ് , ഒരാള്‍ കുട്ടിയാണ് നാലു കുട്ടികള്‍ക്ക് പരിക്ക് പറ്റി , ഇവരുടെ നില ഗുരുതരമല്ലകൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്.

ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network