നിസ്സാര തോല്‍വിയല്ല: പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിച്ചില്ല, നേതാക്കളുടെ ഭാഷാശൈലിയും പെരുമാറ്റവും പരിശോധിക്കണം' കെ കെ ശൈലജ,

നിസ്സാര തോല്‍വിയല്ല: പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിച്ചില്ല, നേതാക്കളുടെ ഭാഷാശൈലിയും പെരുമാറ്റവും പരിശോധിക്കണം' കെ കെ ശൈലജ,

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത് നിസ്സാര തോല്‍വിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.

പാർട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും നേരിട്ടത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കണം. ഉറച്ച്‌ നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണ്.

 ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. 'ചിന്ത'യിലെ ലേഖനത്തിലാണ് കെ കെ ശൈലജയുടെ തുറന്നുപറച്ചില്‍.

തിരിച്ചുവരവ് അനിവാര്യമാണ്' എന്ന പേരിലാണ് ശൈലജയുടെ ലേഖനം. എല്‍ഡിഎഫിന് 99 സീറ്റില്‍ നിന്ന് 35ലേക്ക് ചുരുങ്ങേണ്ടിവന്നു. പല ഘടക കക്ഷികള്‍ക്കും ഒരു സീറ്റ് പോലും ലഭ്യമായില്ല. അവർക്കെല്ലാം പഴയ സ്ഥിതി വീണ്ടെടുക്കാൻ കഴിയണം. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൌരവതരമായ കാര്യമാണെന്നും ലേഖനത്തില്‍ പറയുന്നു.
 തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്കണ്ഠയുണ്ടാക്കുന്ന വ്യതിയാനമാണ്. പ്രശ്നങ്ങള്‍ യഥാസമയം പരിഹരിച്ചില്ലെന്നും ലേഖനത്തില്‍ വിമർശനമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network