ലഖ്നൗ: പ്രിയപ്പെട്ടവരുടെ വേർപാട് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്നാണ്. കാലം മുറിവുണക്കുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ചില നഷ്ടങ്ങള്‍ അത്രമേല്‍ ആഴത്തിലുള്ളതാകുമ്പോള്‍ അവയെ അതിജീവിക്കാൻ കഴിയാതെ ജീവിതം തന്നെ അവസാനിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.അത്തരമൊരു ഹൃദയഭേദക സംഭവമാണ് ഉത്തർപ്രദേശിലെ ബദായൂണ്‍ ജില്ലയില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സിദ്ധ്പുര ഗ്രാമത്തിലെ 45-കാരനായ മുഹമ്മദ് സാജിദിന്റെ ജീവിതം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് തകർന്നടിഞ്ഞത്.വെറും പതിനൊന്ന് ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തില്‍ ഭാര്യ നൂർ ബാനുവിനെയും ഏകമകൻ അസീമിനെയും അദ്ദേഹത്തിന് നഷ്ടമായി. ഒരു നിമിഷം കൊണ്ട് കുടുംബത്തിന്റെ മുഴുവൻ സന്തോഷവും ഇല്ലാതായതോടെ സാജിദ് കടുത്ത മാനസികാഘാതത്തിലായി.
അപകടത്തിന് ശേഷം അദ്ദേഹം ആളുകളുമായി ഇടപഴകുന്നത് പൂർണമായും അവസാനിപ്പിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. ഭക്ഷണം പോലും ശരിയായി കഴിക്കാതെ വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയ സാജിദ് ദിവസവും ഭാര്യയുടെയും മകന്റെയും കബറിടത്തിലെത്തി മണിക്കൂറുകളോളം കരഞ്ഞിരിക്കുകയും അവരോട് സംസാരിക്കുന്നതുപോലെ പെരുമാറുകയും ചെയ്തിരുന്നു.
ഒടുവില്‍ ദുഃഖഭാരം താങ്ങാനാകാതെ സാജിദും ജീവിതത്തോട് വിടപറഞ്ഞു. ഭാര്യയുടെയും മകന്റെയും കല്ലറയെ ഇരുകൈകളും കൊണ്ട് ചേർത്ത് പിടിച്ച നിലയില്‍ മരിച്ചുകിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രാഥമിക പരിശോധനയില്‍, പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കിയ കടുത്ത മാനസിക സമ്മർദവും ദുഃഖവുമാകാം മരണകാരണമെന്ന് സൂചിപ്പിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.