ആറ്റിങ്ങൽ: വീട്ടില്‍ ഒരു പശു സ്വന്തമായി ഉണ്ടെങ്കില്‍ അതിന്റെ ഒരു ഐശ്വര്യവും അന്തസ്സും വേറെ തന്നെയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ശരാശരി മലയാളി ചിന്തിച്ചിരുന്ന കാര്യമാണിത്.
എന്നാല്‍ ഇനിമുതല്‍ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരാതെ നിങ്ങള്‍ക്ക് സ്വന്തമായി പശുവിനെ വളര്‍ത്തുകയും അതില്‍ നിന്ന് മാസവരുമാനം നേടുകയും ചെയ്യാം. മ്യൂചല്‍ഫണ്ട്, ഓഹരി നിക്ഷേപം എന്നീ മാതൃകയില്‍ പശുവിനായി പണം നിക്ഷേപിക്കുന്ന മോഡലാണിത്. ഇതിന് വേണ്ടി ചെറുകിട ക്ഷീരകര്‍ഷകര്‍ക്കായി കമ്മ്യൂണിറ്റി ഡയറി ഫാം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മില്‍കോ ക്ഷീരസംഘം.
അതായത് പശുവിനായി പണം നിക്ഷേപിക്കുന്നയാള്‍ തീറ്റകൊടുക്കാനും പാല് കറക്കാനും ചാണകം വാരാനും കഷ്ടപ്പെടാതെ തന്നെ വരുമാനം നേടുന്ന രീതിയിലാണ് പദ്ധതി. നിങ്ങള്‍ പണം മുടക്കിയ പശുവിനെ നിങ്ങള്‍ക്ക് വേണ്ടി മറ്റൊരിടത്ത് വേറൊരാള് വളര്‍ത്തുന്നതാണ് ഈ മാതൃക. ഒരു പശുവിനായി ഒരു ലക്ഷം രൂപ മുടക്കുകയാണെങ്കില്‍ പ്രതിമാസം 2200 രൂപ ഡിവിഡന്റ് ഇനത്തില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.പശുവിനെ നിങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യാം. പശു ചത്തുപോയാല്‍ കാശു പോയല്ലോ എന്നോര്‍ത്തു വിഷമിക്കേണ്ട. മുടക്കുമുതലിന് തത്തുല്യമായ ഇന്‍ഷുറന്‍സോടു കൂടിയാവും പശുവിനെ റജിസ്റ്റര്‍ ചെയ്യുന്നത്.
ദേശീയ സംസ്ഥാന തലങ്ങളില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, കേരളത്തിലെ മുന്‍നിര ക്ഷീരസംഘങ്ങളിലൊന്നായ തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മേല്‍ക്കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം (മില്‍കോ) ആണ് ആശയത്തിന് പിന്നിലുള്ളത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.