വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ എന്താണ് പ്രയാസം?:കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്,

വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ എന്താണ് പ്രയാസം?:കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്,

തിരുവനന്തപുരം: കോണ്‍ട്രാക്ടര്‍ മാരും, എഞ്ചിനീയര്‍ മാരും, കൗണ്‍സിലര്‍ മാരും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ തിരുവനന്തപുരത്തെ മരാമത്ത് പണികളുടെ കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി മേയര്‍ വി.വി.രാജേഷ്.

കൃത്യസമയത്ത് ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കണമെന്നും സമയം ആരെയും കാത്ത് നില്‍ക്കില്ലെന്നും മേയര്‍ രാജേഷ് പറഞ്ഞു.

ജൂണില്‍ ടെണ്ടര്‍ ചെയ്ത് കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം പണി നീട്ടല്‍ ഇനി നടക്കില്ല

ജൂണില്‍ ടെന്‍ഡര്‍ ചെയ്ത് കഴിഞ്ഞാലും പണികള്‍ അടുത്ത മാര്‍ച്ചായിട്ടും,അതിന്‍റടുത്ത മാര്‍ച്ചിലേക്കും നീണ്ടുപോവുകയാണ്. ജൂണില്‍ ടെന്‍ഡര്‍ ചെയ്ത് കഴിഞാല്‍ നവംമ്പറില്‍ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ നിങള്‍ക്ക് എന്താണ് പ്രയാസം..?

ഏതറ്റം വരേയും പോയാലും ആ തടസ്സം ഞങ്ങള്‍ മാറ്റിത്തരാം..! നിങള്‍ക്ക് ഇന്‍വസ്‌റ്റ് ചെയ്യാന്‍ പറ്റാത്തതിനും അപ്പുറത്തേക്ക് എന്തിനാണ് നിങള്‍ വര്‍ക്ക് ഏറ്റെടുക്കുന്നത്?”- രാജേഷ് ചോദിച്ചു.

ചെറീയ ടെന്‍റര്‍ വിളിച്ച്‌ വര്‍ക്കേറ്റെടുക്കുകയും,പിന്നീട് ബിലോയില്‍ ആണ് എഴുതിയത് എന്നും പറഞ്ഞ് പണി നീട്ടി വെക്കുകയും,മറ്റാര്‍ക്കും ആ വര്‍ക്ക് ചെയ്യാന്‍ പറ്റാതിരിക്കുകയും,പിന്നീട് കോര്‍പ്പറേഷന്‍ തുക കൂട്ടിത്തരികയും ചെയ്യുന്ന പരിപാടി ഇനി നടക്കില്ല..- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൈറ്റ് കാണാതെ ടെന്‍ഡര്‍ എടുക്കുന്നവര്‍

സെെറ്റ് കാണാതെയാണ് ചിലര്‍ ടെന്‍റര്‍ എടുക്കണത് എന്നിട്ട് കെെകാലിട്ടടിക്കും. ഞങള്‍ കുറച്ച്‌ കോണ്‍ട്രാക്ടര്‍ മാരുണ്ട് ഇവിടം ഇനിയാരും കയറി വരണ്ട എന്ന അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍,

കോര്‍പ്പറേഷനില്‍ വന്ന്,ചില ഉദ്യോഗസ്ഥരെ കണ്ട് ഞങള്‍ നടത്തിക്കൊണ്ട് പോകാം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ഇനിയത് നടപ്പില്ല..! ഇന്ന ഉദ്യോഗസ്ഥനെ ഇന്നിടത്ത് വച്ച്‌ തരണം എന്ന് ചില കോണ്‍ട്രാക്ടര്‍ മാര്‍ ആവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്..! ഒന്നോര്‍ക്കുക…നാട് ഭരിക്കാന്‍ ജനങ്ങള്‍ ഞങ്ങളെയാണ് ഏല്‍പ്പിച്ചത് കോണ്‍ട്രാക്ടര്‍ മാരെയല്ല..!

തെറ്റുപറ്റുന്ന ക്ലാര്‍ക്കുമാര്‍

ചില ക്ലര്‍ക്കുമാര്‍ക്ക് സ്ഥിരമായി തെറ്റ് പറ്റും..! കോണ്‍ട്രാക്ടര്‍ മാര്‍ ബില്ല് കൊടുക്കുമ്പോഴേക്കും അക്കൗണ്ടിന്റെ ഒരു നമ്പര്‍ മാറിപ്പോകും..പൂജ്യം എട്ടാവും,ആറ് ഒന്‍പതാവും. എല്ലാവര്‍ക്കും ഇല്ല ചിലര്‍ക്ക് ഞങളത് നോട്ട് ചെയ്തിട്ടുണ്ട്..ഇത് പാസാവാതെ എല്ലാ നൂലാമാലയും കഴിഞെത്താന്‍ സമയം പിടിക്കും. വല്ല സ്ഥലം പണയംവച്ചോ,കെട്ടുതാലി വച്ചോ ആണ് ഇവരിതൊക്കെചെയ്ത് തീര്‍ത്തിട്ടുണ്ടാവുക..അതങ് നേരെ ചൊവ്വേ ശരിയാക്കിക്കൂടേ…!

കോണ്‍ട്രാക്ടര്‍മാരെ ക്ലറിക്കല്‍ മിസ്റ്റേക്കില്‍ വട്ടം ചുറ്റിക്കല്‍ നടപ്പില്ല

കോണ്‍ട്രാക്ടര്‍ മാരെ ക്ലറിക്കല്‍ മിസ്റ്റേക്കില്‍ വട്ടം ചുറ്റിക്കാന്‍ ശ്രമിക്കുന്ന ക്ലര്‍ക്ക് മാര്‍ക്ക് ഇരിക്കാന്‍ ഇവിടെ സ്ഥലമുണ്ടാവില്ലെന്ന് അറിയിക്കുന്നൂ. അതേ സമയം തെറ്റു ചെയ്താല്‍ കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ പെടുത്താന്‍ മടിക്കില്ലെന്നും അദ്ദേഹം താക്കീത് ചെയ്തു.

നമുക്ക് അഴിമതിയില്ലാത്ത, പരസ്പരം സഹായിച്ച്‌ ശുദ്ധവായു ഒഴുകുന്ന കോര്‍പ്പറേഷന്‍ ആക്കി മാറ്റാം എന്ന് പറഞ് അദ്ദേഹം നിര്‍ത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network