കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശികള്‍ പിടിയില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവർ പിടിയിലാലായത്.
കൊട്ടാരക്കരയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 10 പേരും നീണ്ടകരയില്‍ ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയില്‍ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുല്‍ഷാ ഗലി വാർഡ് നാലില്‍ മെലൻ ഖാൻ (47), ഭാര്യ മുഗള്‍ ഖണ്ഡാല്‍ (42) എന്നിവരാണ് അറസ്റ്റിലായത്.പാസ്പോർട്ട്, വിസ എന്നിവയടക്കം മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇല്ലാതെയാണ് ഇവർ എത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചുവന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തില്‍ എത്തിയത്.
ചാലക്കുടിയില്‍ ഏഴ് വർഷം താമസിച്ച ശേഷമാണ് മൂന്നു വർഷം മുൻപ് കരുനാഗപ്പള്ളിയിലായത്. അവിടെ നിന്ന് ഒന്നരമാസം മുൻപ് നീണ്ടകരയില്‍ എത്തി. പ്ലാഴ് വസ്തുകള്‍ ശേഖരിച്ച് ആക്രിക്കടകളില്‍ വിറ്റായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പൗരത്വം മറച്ചുവെച്ച് അതിഥി തൊഴിലാളികള്‍ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കരയിലും സമാന രീതിയാണ് ഇവർ പിന്തുടർന്നത്. കരിക്കത്തെ ആക്രിക്കടയ്ക്ക് സമീപത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വ്യാജ തിരിച്ചറിയല്‍ രേഖകളടക്കം രണ്ടിടത്തും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഫോറിനേഴ്സ് ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.