അഞ്ച് വര്‍ഷത്തെ നിയമപോരാട്ടം; കോടതിമുറിയില്‍ വിവാഹമോചന കരാര്‍ പിച്ചിച്ചീന്തി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച്‌ യുവതി, അപൂര്‍വ്വ സംഗമം,

അഞ്ച് വര്‍ഷത്തെ നിയമപോരാട്ടം; കോടതിമുറിയില്‍ വിവാഹമോചന കരാര്‍ പിച്ചിച്ചീന്തി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച്‌ യുവതി, അപൂര്‍വ്വ സംഗമം,

ന്യൂഡല്‍ഹി: അഞ്ച് വർഷമായി തുടർന്ന കോടതി വ്യവഹാരങ്ങള്‍ക്കും കയ്പേറിയ അനുഭവങ്ങള്‍ക്കും അന്ത്യം കുറിച്ച്‌ ഡല്‍ഹി കോടതിമുറിയില്‍ ദമ്പതികളുടെ വൈകാരികമായ പുനഃസമാഗമം.

ശിഖ, സൗരഭ് എന്നിവരാണ് കോടതിയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നിക്കാൻ തീരുമാനിച്ചത്. 2020-ല്‍ വിവാഹിതരായ ഇവർ തമ്മില്‍ പിന്നീട് തർക്കങ്ങളും ആരോപണങ്ങളും ഉടലെടുക്കുകയും വേർപിരിയലിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.

വർഷങ്ങളോളം നീണ്ടുനിന്ന കേസ് നടപടികളും വാദപ്രതിവാദങ്ങളും ശിഖയുടെ കുടുംബത്തെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാക്കിയിരുന്നു. മകളുടെ ഭാവിെയക്കുറിച്ചുള്ള ആശങ്കകളും കോടതിച്ചെലവുകളും കാരണം ശിഖയുടെ പിതാവിന്റെ സമ്പാദ്യം ഭൂരിഭാഗവും തീർന്നിരുന്നു. ഇതിനിടയില്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുടുംബം അദ്ദേഹത്തെ ആദ്യം ഒരു സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കടുത്ത നിയമപോരാട്ടം തുടരുന്നതിനിടയിലും ഭാര്യാപിതാവിന്റെ അവസ്ഥയറിഞ്ഞ സൗരഭ് സഹായവുമായി മുന്നോട്ടുവന്നു. അദ്ദേഹത്തെ ഗുരുഗ്രാമിലെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സൗരഭ് സഹായിക്കുകയും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതിനെ തുടർന്ന് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. 

കടുത്ത തർക്കങ്ങള്‍ക്കിടയിലും സൗരഭ് കാണിച്ച ഈ കാരുണ്യം ശിഖയുടെ ചിന്തകളെ മാറ്റിമറിച്ചു. പിറ്റേന്ന് കേസ് പരിഗണിച്ചപ്പോള്‍ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങള്‍ തുടർന്നു. എന്നാല്‍ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനം വേണോ എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം ശിഖയെ നോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഒരൊറ്റ നോട്ടത്തില്‍ ശിഖയുടെ വർഷങ്ങള്‍ നീണ്ട ദേഷ്യവും പരിഭവങ്ങളും ഇല്ലാതാവുകയായിരുന്നു.

വികാരാധീനയായ ശിഖ തന്റെ കൈവശമിരുന്ന വിവാഹമോചന പേപ്പറുകള്‍ കോടതിമുറിയില്‍ വെച്ച്‌ തന്നെ കീറിയെറിയുകയും ഭർത്താവിന്റെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച്‌ കരയുകയും ചെയ്തു. വേർപിരിയലിനായി നിശ്ചയിച്ച ഒരു ദിവസം വലിയൊരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചതിന്റെ അത്ഭുതത്തിലായിരുന്നു കോടതിയിലുണ്ടായിരുന്നവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network