അവിടെയുമുണ്ട് ഇവിടെയുമുണ്ട്: ആരാ അപ്പോ ഉദ്ഘാടകൻ, മുഖ്യമന്ത്രിയെ ഓവര്‍ടേക്ക് ചെയ്ത് ചെന്നിത്തല; ഡബിള്‍ ബെല്ലിലും ഭിന്നത,

അവിടെയുമുണ്ട് ഇവിടെയുമുണ്ട്: ആരാ അപ്പോ ഉദ്ഘാടകൻ, മുഖ്യമന്ത്രിയെ ഓവര്‍ടേക്ക് ചെയ്ത് ചെന്നിത്തല; ഡബിള്‍ ബെല്ലിലും ഭിന്നത,

തൃശൂർ: കെഎസ്‌ആർടിസി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയില്‍ മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിലെ സൗജന്യ യാത്ര രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

തുടർന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ബസ് യാത്ര നടത്തുകയും ചെയ്തു. ദേവസ്വം സ്പെഷ്യല്‍ പ്ലീഡർ നിയമനത്തില്‍ അടക്കം രമേശ് ചെന്നിത്തലയ്‌ക്ക് വി. ഡി സതീശനോട് കടുത്ത അതൃപ്തിയുണ്ട്. 
നേതാക്കള്‍ക്കിടയില്‍ തുടരുന്ന ഭിന്നതയുടെ തുടർച്ചയായിരുന്നു ഉദ്ഘാടന വേദിയിലും കണ്ടത്. പ്ലീഡർ നിയമനത്തില്‍ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയും വിശദീകരണം നല്‍കുമെന്നതായിരുന്നു ചെന്നിത്തലയുടെ നിലപാട്.

ഡബിള്‍ ബെല്ലോടെയായിരുന്നു തിരുവനന്തപുരത്തെ സംസ്ഥാനതല ഉദ്ഘാടനം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകള്‍ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. ഫ്ലാഗ് ഓഫിന് പിന്നാലെ പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ബസില്‍ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network