തൂങ്ങാംപാറയിൽ ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

തൂങ്ങാംപാറയിൽ ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കാട്ടാക്കട: തൂങ്ങാംപാറയിൽ  KSRTC ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. തൂങ്ങാംപാറ സ്വദേശികളായ ഉമേഷ്, അജിൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

കാട്ടാക്കടയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതികൾ ഓട്ടോറിക്ഷ ബസിന് കുറുകെ നിർത്തിയത്. തുടർന്ന് ബസിൽ കയറി ഡ്രൈവറോട് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായാണ് പോലീസിന്റെ കേസ്.

അറസ്റ്റിലായ ഉമേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഇയാൾ പോലീസിന്റെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. അജിൻ കുമാർ വധശ്രമക്കേസിലും പോക്സോ കേസിലും പ്രതിയാണെന്നും ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ തൂങ്ങാംപാറയിൽ നിന്ന് ഇരുവരെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network