വഴി തെറ്റുന്ന കൗമാരം: സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം,

മൂന്നാർ: മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു.

രണ്ട് ദിവസം വിദ്യാർഥിനികളെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചതെന്നാണ് കേസ്.സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്ഹോ സ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ട് വിദ്യാർഥിനികൾ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി ടൗണിലേക്ക് വരുന്നതിനിടെയാണ് സംഭവം. 

മൂന്നാറിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന രണ്ട് യുവാക്കൾ കുട്ടികളെ മുറിയിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. തുടർന്ന് റൂമിനുള്ളിൽ വെച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കുക ആയിരുന്നു. ഇൻസ്റ്റഗ്രാം വഴിയുള്ള മുൻപരിചയമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

രണ്ട് ദിവസമായി വിദ്യാർഥിനികൾ ക്ലാസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ബുധനാഴ്ച സ്കൂളിലെത്തിയ കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച സ്കൂൾ അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !