അനുമതി വാങ്ങാതെ ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ ഡിവൈഎഫ്‌ഐ ലോകകപ്പ് വിളംബര ജാഥ നടത്തി: തടഞ്ഞ് പോലീസ്, നടുറോഡില്‍ വൻ തര്‍ക്കം,,

അനുമതി വാങ്ങാതെ ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ ഡിവൈഎഫ്‌ഐ ലോകകപ്പ് വിളംബര ജാഥ നടത്തി: തടഞ്ഞ് പോലീസ്, നടുറോഡില്‍ വൻ തര്‍ക്കം,,

ആലപ്പുഴ: മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച്‌ ഹരിപ്പാട് ഡിവൈഎഫ്‌ഐയുടെ ലോകകപ്പ് ഫുട്ബോള്‍ വിളംബര ജാഥ പോലീസ് തടഞ്ഞു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം. ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്.ഐ ബാബുജിയും തമ്മില്‍ നടുറോഡില്‍ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പോലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.

ഹരിപ്പാട് ടൗണ്‍ഹാളില്‍ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് എസ്.ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. 

ഡിവൈഎഫ്‌ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികള്‍ തുടരുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ ഭീഷണി മുഴക്കി.


പോലീസ് ജീപ്പ് വട്ടംവെച്ച്‌ വഴിമുടക്കിയതോടെ സ്ഥലത്ത് വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കുമുണ്ടായി. ഏറെ നേരം നീണ്ടുനിന്ന തർക്കത്തിനൊടുവില്‍ പ്രതിഷേധസൂചകമായി ജാഥ പൂർത്തിയാക്കാതെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഭവസ്ഥലത്തുനിന്നും മടങ്ങി. 

എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനും മുൻകൂട്ടി അനുമതി വാങ്ങാത്തതിനാലുമാണ് ജാഥ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !