ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ദില്ലിയില്‍ നാളെ വിമത എംപിമാർ യോഗം ചേരും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നാളെ ദില്ലിയിലെത്തി എംപിമാരെ കാണും.
ഇതിന് ശേഷം ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള അപേക്ഷ വിമത എംപിമാർ സ്പീക്കർക്ക് നല്‍കിയേക്കും. വിമത ക്യാമ്പ് നിയമവിദഗ്ധരുമായി സംസാരിച്ചുവെന്നാണ് സൂചന.കഴിഞ്ഞ ദിവസം വിമതപക്ഷം പുറത്തുവിട്ട കത്തില്‍ 19 എംപിമാർ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 20 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് വിമത ക്യാമ്പ് അവകാശപ്പെടുന്നത്. കക്കോലി ഘോഷ് ദസ്തിദാറിനെ നേതാവായി അംഗീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.
ശതാബ്ദി റോയ്‍യെ ഉപനേതാവാക്കണമെന്നും കത്തിലുണ്ട്. യഥാർത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന അവകാശവാദം ഉന്നയിച്ച് സ്പീക്കറെ കാണാനാണ് വിമത ക്യാമ്പിൻ്റെ തീരുമാനം. ഇതിനായി മറ്റന്നാള്‍ സമയം തേടിയതായാണ് സൂചന.
നേരത്തെ, തൃണമൂല്‍ വിമതർ ലോക്സഭയില്‍ പ്രത്യേക ഇരിപ്പിടം തേടി സ്പീക്കർക്ക് കത്ത് നല്‍കിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നെങ്കിലും ഇതുവരെ കത്ത് നല്‍കിയില്ലെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിനാകെ 28 ലോക്സഭാ എംപിമാരാണ് ഉള്ളത്. നിലവില്‍ മമത ബാനർജിക്കൊപ്പം 12 എംപിമാർ ഉണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. വിമതരെ കടന്നാക്രമിച്ച് മമത പക്ഷത്തെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.വിമതര വഞ്ചകരെന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര എംപി, വിമതർ രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അമിത് ഷായുടെ മേല്‍നോട്ടത്തില്‍ ഓപ്പറേഷൻ താമര നടക്കുകയാണെന്ന് കീർത്തി ആസാദ് എംപിയും വിമർശിച്ചു.
അതിനിടെ, പശ്ചിമ ബംഗാളില്‍ കൂടുതല്‍ എംഎല്‍എമാർ വിമതർക്കൊപ്പം ചേരുകയാണ്. നിലവില്‍ 80ല്‍ 64 എംഎല്‍മാരാണ് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നല്‍കുന്ന വിമതപക്ഷത്തുള്ളത്.
ആദ്യഘട്ടത്തില്‍ 58 എംഎല്‍എമാരായിരുന്നു വിമത ക്യാമ്പിനൊപ്പം ഉണ്ടായിരുന്നത്. അതേസമയം വിമതരുടെ നീക്കം എൻഡിഎയ്ക്ക് പാർലമെൻ്റില്‍ നേട്ടമാകും. നരേന്ദ്ര മോദി സർക്കാരിന് കുറഞ്ഞത് 20 എംപിമാരുടയെങ്കിലും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.