കോട്ടയം: കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയില്‍ തുടരുന്നു.
ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില് നിന്ന് മീൻതല കറിയും കള്ളും കഴിച്ചിരുന്നു. 7 പേരാണ് ഷാപ്പില് നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി.കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിനു ശേഷം കാരണം വ്യക്തമാകൂ. ഷാപ്പില് നിന്നും ഭക്ഷണവും കള്ളും വാങ്ങി ശിക്കാര വള്ളത്തില്‍ ഇരുന്നാണ് കഴിച്ചത്.
കുമരകം സ്വദേശികളും കുമളി സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. പരാതിയില്‍ പരിപ്പിലെ ഷാപ്പില് പോലീസും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.