വിനയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വലിയൊരു മാതൃക ബാക്കിവെച്ച് ഫാ. ജോബിൻ കുളത്തുങ്കൽ MCBS ഓർമ്മയായി

വിനയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വലിയൊരു മാതൃക ബാക്കിവെച്ച് ഫാ. ജോബിൻ കുളത്തുങ്കൽ MCBS ഓർമ്മയായി. 

39 വയസ്സ് മാത്രം ഉണ്ടായിരുന്ന ഫാ. ജോബിൻ മിഷണറി കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലെസ്ഡ് സാക്രമെന്റ് (MCBS) സഭയിലെ അംഗമായിരുന്നു.

ഇടുക്കി, കുണിഞ്ഞി, ചേനപ്പറമ്പ് സ്വദേശിയായ ഫാ. ജോബിൻ 1987 നവംബർ ഏഴിന് ജനിച്ചു. കെ. എ. ചാക്കോ, ലിസി ചാക്കോ എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ റോബിൻ ചാക്കോ. 

മൃതസംസ്ക്കാരം മെയ് 12 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോട്ടയം, കടുവാക്കുളം എമ്മാവൂസ് പ്രോവിൻഷ്യൽ ഹൌസിൽ. 

2014 ഡിസംബർ 30 ന് ആയിരുന്നു ജോബിൻ അച്ചന്റെ തിരുപ്പട്ട സ്വീകരണം. തുടർന്ന് എം. സി. ബി. എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ സെക്രട്ടറിയായി നിയമിതനായി. ചെറുപ്പമായിരുന്നതിനാൽ തന്നെ നല്ല ചുറുചുറുക്കോടെ ഓടിനടന്ന് ജോലി ചെയ്യുന്നതിനിടെയാണ് രോഗം അച്ചനെ പിടികൂടുന്നത്. 2017 നവംബറിൽ അച്ചന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. അതേ തുടർന്ന് ‘എവേക്ക് ക്രീനിയോട്ടമി’ (Awake Craniotomy) എന്ന, വളരെ ലേറ്റസ്റ്റ് രീതിയിലുള്ള സർജറിചെയ്തു. ബോധത്തോടെ തലയോട്ടി തുറന്നുള്ള ഒരു ശസ്ത്രക്രിയാ രീതിയാണിത്.

2017 നവംബർ മാസത്തിലായിരുന്നു ആദ്യത്തെ സർജറി. എന്നാൽ, സർജറിക്ക് ശേഷമുള്ള റിസൾട്ട് അത്ര നല്ലതല്ലായിരുന്നു. ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞപ്പോൾ തുടർ ചികിത്സയ്ക്ക് ഡോക്ടർമാർ നിർദേശിച്ചു.

ഒരുവർഷത്തോളം കീമോതെറാപ്പിയും മൂന്ന് മാസത്തോളം റേഡിയേഷനും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ ചികിത്സകൾ നടത്തിയാലും ചിലപ്പോൾ ശരീരത്തിന്റെ ഒരുവശം തളർന്നു പോകാനിടയുണ്ടെന്നും ഒരു ചെവിയുടെ കേഴ്വിയും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, ഓർമ്മക്കുറവ്, സംസാരിക്കാൻ ബുദ്ധിമുട്ട് ഇവയും ചിലപ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

പക്ഷേ, ഡോക്ടർമാർ പറഞ്ഞ ഈ ‘സാധ്യതകൾക്ക്’ മുൻപിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു ജോബിൻ അച്ചൻ. അദ്ദേഹം അവയെയെല്ലാം അതിജീവിച്ചു. 

തുടർന്ന് ചികിത്സയുടെ ഭാഗമായി മൂന്ന് സർജറികൾ കൂടി വേണ്ടിവന്നു. രോഗത്തിന്റെ ഭാഗമായുള്ള ചികിത്സകളും തുടർന്നു. ജോബിൻ അച്ചനെ കാണുമ്പോൾ ഡോക്ടർമാർക്ക് പോലും ഒരു മോട്ടിവേഷനായിരുന്നു; ഒരു പോസിറ്റീവ് എനർജി! ബ്രയിനിലെ പ്രശ്‌നംകൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാമായിരുന്നു. ഉള്ളിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അതേപോലെ പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. വലതുവശത്തായാണ് അച്ചന് ട്യൂമർ വന്നിരിക്കുന്നത്, അതിനാൽ, ഓർമ്മ നഷ്ടപ്പെടാം. എന്നാൽ, ഇതൊന്നും സംഭവിച്ചില്ല.

അങ്ങനെ ചികിത്സകൾ തുടർന്നുകൊണ്ടിരിക്കെ കുറച്ചൊക്കെ ഭേദമായ സാഹചര്യത്തിൽ ജോബിൻ അച്ചൻ തന്നെ പ്രൊവിൻഷ്യൾ അച്ചനോട് പഠിക്കുവാൻ അനുവാദം ചോദിച്ചു. കാരണം, അച്ചന് ഫാമിലി അപ്പസ്തൊലേറ്റ് മിനിസ്ട്രി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ, ഫാമിലി ആൻഡ് കൗൺസിലിംഗിൽ ലൈസിൻഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. ബ്രെയിൻ ട്യൂമർ ആയതിനാൽ പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതാണ്. എന്നാൽ, 2020 ആയപ്പോഴേക്കും അച്ചൻ അതിനെയും അതിജീവിച്ച് പഠനം പൂർത്തിയാക്കി.

പഠനത്തിന് ശേഷം അച്ചൻ സേവനം ചെയ്തിരുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി കുടമാളൂരിലുള്ള ‘സംപ്രീതി’ എന്ന സ്ഥാപനത്തിലായിരുന്നു. നിരവധിപ്പേർക്ക് വാക്കുകൾക്കൊണ്ടും സാന്നിധ്യംകൊണ്ടും ആശ്വാസം പകരുവാൻ അവിടെയുണ്ടായിരുന്ന രണ്ടുവർഷക്കാലം അച്ചന് സാധിച്ചു. തുടർന്ന് അട്ടപ്പാടിയിലുള്ള ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയ് എന്നിവരുടെ കൂടെ അവരുടെ ആശ്രമത്തിൽ വൈദികാർഥികളുടെ രൂപീകരണത്തിന് സഹായമേകി. 

ഒരുവർഷത്തിന് ശേഷം തിരുവനന്തപുരത്ത് ഫാ. ഡാനിയൽ പൂവണ്ണത്തിലിന്റെ ധ്യാനത്തിന് പോയി തിരിച്ച് കാഞ്ഞിരപ്പിള്ളിയിൽ വന്നപ്പോൾ പെട്ടെന്ന് ഒരുദിവസം കുഴഞ്ഞു വീണു. എല്ലാം വളരെ നോർമലായി പൊയ്ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ആ നാളുകളിൽ മരുന്നും ചികിത്സയും ഒന്നും ഉണ്ടായിരുന്നില്ല.

ആ വീഴ്ചയിൽ ജോബിനച്ചൻ അഞ്ചാറു മണിക്കൂറുകൾ ബോധരഹിതനായി പോയിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിൽ വ്യക്തമായി, വീണ്ടും ട്യൂമർ വളരെ ശക്തിയോടെ തന്നെ തിരിച്ചെത്തിയിരിക്കുന്നു എന്ന്. പെട്ടെന്ന് തന്നെ സർജറി ചെയ്തു. സർജറിയിൽ ഒരു കാര്യം കൂടി വ്യക്തമായി, അച്ചൻ ആസ്ട്രോസൈറ്റോമ നാലാം ഘട്ടത്തിൽ അതായത് ലാസ്റ്റ് സ്റ്റേജിൽ എത്തിയിരിക്കുന്നു. വേഗം തന്നെ കീമോയും റേഡിയേഷനും തുടങ്ങണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ആ സാഹചര്യത്തിൽ ഒരു ശരീരത്തിന് രണ്ട് കീമോയും റേഡിയേനും താങ്ങുവാൻ ബുദ്ധിമുട്ടാണ്. എങ്കിലും അച്ചന്റെ ആത്‌മവിശ്വാസംകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയതെങ്കിലും അവ തരണം ചെയ്യുവാൻ സാധിച്ചു.

ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അച്ചൻ. രോഗത്തിന്റെ അവശതകൾ കൃത്യമായ ഇടവേളകളിൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ദേവാലയവും ആശുപത്രിയും സ്വന്തം മുറിയുമായി അദ്ദേഹത്തിന്റെ ലോകം ചുരുങ്ങി. എങ്കിലും സംഭാഷണത്തിലൂടെയും പ്രാർഥനയിലൂടെയും അദ്ദേഹം എല്ലാവരുടെയും ഒപ്പമായിരുന്നു. ഒടുവിൽ, 2026 മെയ് ഒമ്പതാം തിയതി, ശനിയാഴ്ച  പുലർച്ചെ ദൈവത്തിന്റെ സമയം വന്നെത്തി; അദ്ദേഹം  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !