സമ്മർ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച രാവിലെ 9:00 മുതൽ രാത്രി 9:00 വരെ Meath കൗണ്ടിയിൽ GORMANSTON പാർക്കിൽ നടക്കും. അയർലണ്ട് പൂരത്തിന്റെ മുഖ്യാതിഥിയായി മലയാള സിനിമയിലെ പ്രമുഖ നടനും ഈ വർഷത്തെ മികച്ച സിനിമാ നടനുള്ള അവാർഡ് കരസ്ഥമാക്കിയ ആസിഫ് അലിയും ഉണ്ടാകും.
അയർലണ്ട് പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന ഓൾ യൂറോപ്പ് CINEMATIC DANCE COMPETITION ൽ യൂറോപ്പിലെ തന്നെ പ്രമുഖരായ 16 ടീമുകൾ മാറ്റുരയ്ക്കുന്നു. GLAM യൂറോപ്പ് ഫാഷൻ ഷോയിൽ യൂറോപ്പിലെ പ്രമുഖ മോഡലുകൾ മത്സരിക്കുന്ന അയർലണ്ട് പൂരത്തിന്റെ സമാപനത്തിന് മലയാള സിനിമയിലെ പിന്നണി ഗായകനായ അഫ്സൽ നയിക്കുന്ന സംഗീതവിരുന്നും, DJ യും കൊതി നുകരുന്ന ഫുഡ് സ്റ്റാളുകളും. ഷോപ്പിംഗ് സ്റ്റാളുകളും. കുട്ടികൾക്ക് കളിക്കാവുന്ന റൈഡുകളും ഒരുക്കിയിരിക്കുന്നു. എന്നുമാത്രമല്ല ഡാൻസ് കോമ്പറ്റീഷൻ വിധികർത്താക്കളായി സിനിമ ഡയറക്ടർ ആയ ജിസ് ജോയും സിനിമാ നടിയും നർത്തകിയുമായ പാർവതിയും, ഗ്രേസും ഫാഷൻ ഷോയുടെ വിധികർത്താക്കളായി മിലൻ ഷെളിയും ടീമും എത്തുന്നു.
അയർലണ്ട് പൂരത്തിന് പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേകിച്ച് ടിക്കറ്റ് ചാർജുകൾ ഇല്ലെങ്കിലും മുൻകൂർ ബുക്ക് ചെയ്യാവുന്ന പാർക്കിംഗ് 15 യൂറോ നിരക്കിലും അന്നേദിവസ ബുക്കിങ് 20 യൂറോ നിരക്കിലും ചാർജ് നൽകേണ്ടി വരും. 4000ത്തിലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഈ സമ്മർ ആഘോഷിക്കാൻ എല്ലാവരെയും ഡബ്ലിന് അടുത്തുള്ള GORMANSTON CO.MEATH, പാർക്കിലേക്ക് ക്ഷണിക്കുന്നു ദ്രോഗഡ മലയാളി അസോസിയേഷൻ (DMA) ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ദ്രോഗഡ മലയാളി അസോസിയേഷൻ (DMA) www.dmadrogheda.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.